ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മാലിനി - കൈകയിരാജ്ഞിയുടെയല്ലാതെ മറ്റാരുടെ ?

സൌദാ - മഹാപാപി! ശ്രീരാമദേവനെപ്പറ്റി മഹാരാജ്ഞി ഇന്നാൾ എന്തൊക്കെ സ്തുതിച്ചുപറഞ്ഞിരുന്നു. രാമദേവനെപ്പറ്റി അവിടുത്തേക്ക് എന്തൊരു സ്നേഹമായിരുന്നു. പിന്നെ ഇത്രവേഗം ഈ കൊടുങ്കാറ്റ് അടിപ്പാൻ കാരണമെന്ത് ?

മാലിനി - തൻറെ പുത്രന്ന് രാജ്യം കിട്ടണമെന്ന് ആർക്കാണ് ആഗ്രഹമില്ലാതിരിക്കുക.

സൌദാ - അതിന്നു രാദേവനെ കാട്ടിലയക്കുന്നതെന്തിന്ന് ?

മാലിനി - രാമദേവനോടുള്ള വിരോധമാണെന്നല്ല തോന്നുന്നത്. കൌസല്യാദേവിയോടുള്ള അസൂയയാണ്. അസൂയ എന്തൊക്കെ പാപത്തിന്നു കാരണമാകും ! നീ കാണുന്നില്ലെ, ഈ ധർമ്മഭൂമിയിൽതന്നെ അസൂയാലുക്കളെകൊണ്ടുള്ള ബുദ്ധിമുട്ടുകൾ കാണുന്നില്ലെ ? ? ഒരാൾ വല്ല വിധത്തിലും നന്നാകുന്നത് ഈ ദുഷ്ടന്മാർക്കു പൊറുക്കാമൊ ? ഒരാൾ സ്വന്തം അദ്ധ്വാനം കൊണ്ടു കുറെ ദ്രവ്യം സമ്പാദിച്ചെങ്കിൽ, അവൻ കട്ടിട്ടൊ ചതിച്ചിട്ടൊ സമ്പാദിച്ചതാണെന്നു പറഞ്ഞുണ്ടാക്കും. ഒരുവൻ വിദ്വാനായിത്തീർന്നാൽ അവൻറെ കുലത്തെ പഴിക്കും. കുലമാഹാത്മ്യംകൊണ്ടു കീർത്തിപ്പെട്ടവൻറെ തലയിൽ അപവാദം ചുമത്തും.

സൌദാ - രാമദേവന്ന് എന്തു കുറ്റം പറഞ്ഞാണ് അദ്ദേഹത്തെ നാടുകടത്തുന്നത്.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Oru_Maha_Sathyam_adhava_Kooniyude_Kusruthi.pdf/54&oldid=207316" എന്ന താളിൽനിന്ന് ശേഖരിച്ചത്