ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രാമൻ - അമ്മെ, നിങ്ങൾ വ്യസനിക്കരുത് - എനിക്കു കാട്ടിൽ പോകുന്നതിന്ന് അശേഷം മടിയോ വ്യസനമോ ഇല്ല. നിങ്ങൾക്ക് അതുനിമിത്തം സങ്കടമുണ്ടാകുന്നതാണ് എനിക്കു സഹിച്ചുകൂടാത്തത്. അമ്മെ, കാർയ്യമാലോചിച്ചാൽ നാടുവാഴുന്നതിനെക്കാൾ പ്രയാസംകുറഞ്ഞ പ്രവൃത്തിയാണ് കാടുവാഴുന്നത്. കൈകയിമാതാവ് എൻറെ ഇഷ്ടമനുസരിച്ചാണ് പ്രവർത്തിച്ചത്. അമ്മ വ്യസനിക്കരുത്. കൈകയി മാതാവോടോ, ഇതുനിമിത്തം മറ്റു വല്ലവരോടുമോ, അമ്മയുടെ മനസ്സിൽ യാതൊരു കോപവും ജനിക്കരുത്. ഞാൻ അച്ഛൻറെ ഹിതത്തെ അനുവർത്തിക്കുകയാണെന്ന് അമ്മ ഓർമ്മിക്കുമല്ലൊ.

കൌസല്യ - മഹാരാജാവ് നിൻറെ മുഖത്തുനോക്കി കാട്ടിൽ പോവാൻ പറഞ്ഞുവോ ?

രാമൻ - അച്ഛൻ നേരിട്ട് എന്നോടൊന്നും പറഞ്ഞില്ല അച്ഛൻ അപാരമായ ദുഃഖത്തിൽ കിടന്നു വലഞ്ഞിരിക്കുകയാണ് കൈകയിമാതാവാണ് അച്ഛൻ കല്പനയെ എന്നോടു പറഞ്ഞത്.

കൌസല്യ - ഞാൻ ഇതൊരു കാലത്തും അനുവദിക്കയില്ല. കൈകയിയുടെ ആവിധമുള്ള ദുഷ്ടവിചാരത്തിന്ന് അനുകൂലമായി എൻറെ മകനെ കാട്ടിലയക്കാൻ രാജാവിന്ന് അധികാരമില്ല.

രാമൻ - അമ്മെ, അച്ഛൻറെ അധികാരത്തെപ്പററി ചോദ്യം

ചെയ്വാൻ നമ്മൾ ആരാണ് ? അച്ഛൻ എന്തു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Oru_Maha_Sathyam_adhava_Kooniyude_Kusruthi.pdf/59&oldid=207321" എന്ന താളിൽനിന്ന് ശേഖരിച്ചത്