ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വസിഷ്ഠൻ - എന്തിന്നു മന്ഥരയെ കുറ്റം പറയുന്നു, എന്തിന്നു കൈകയിയെ കുറ്റം പറയുന്നു, എന്തിന്നു മഹാരാജാവെ കുറ്റം പറയുന്നു, മനുഷ്യന്നു വരാനിരിക്കുന്നതു വരാതെ നിവൃത്തിയില്ല. മനുഷ്യൻ കഴിഞ്ഞ ജന്മത്തിൽ ചെയ്തിരുന്ന കർമ്മത്തിൻറെ ഫലം അനുഭവിക്കേണ്ടി വരും. അതിന്നു മറ്റുള്ളവരെ കുററം പറയരുത്. അവർ അതിന്നു തൽകാലം കാരണമായി തിരുന്നതേഉള്ളൂ. രാമൻ കാട്ടിൽ പോയിട്ടു ലോകത്തിന്ന് ഉപകാരമുള്ള വല്ല കാർയ്യവും ചെയ്യണമെന്നു ദൈവം കരുതീട്ടുണ്ടായിരിക്കാം. അതുകൊണ്ടായിരിക്കാം ഈവിധമൊക്കെ വന്നുകൂടിയതെന്നും വിചാരിച്ചുകൂടയൊ ? അതുകൊണ്ട് ആരെയും കുററപ്പെടുത്തരുത്. നമ്മൾ ഈ കാർയ്യത്തിൽ ഇത്രയെ വിചാരിക്കേണ്ടതുള്ളൂ. മഹാരാജാവ് കൈകയിയെ സർവ്വാത്മനാ വിശ്വസിച്ചിരുന്നതിനാൽ ആ വിധം സത്യം ചെയ്തുപോയി. അതിനെ പരിപാലിക്കാൻ രാമൻ ബാദ്ധ്യസ്ഥനായിരിക്കും. അതിന്നു ലക്ഷ്മണൻ മുടക്കം പറയരുതു. കൌസല്യാദേവി വ്യസനിക്കരുതു. ഈ വംശത്തിൻറെ ആചാർയ്യൻറെ നിലയിൽ, അതിൻറെ ഭാവിശ്രേയസ്സിനെ കാംക്ഷിച്ചു, ഞാൻ തരുന്ന ഈ ഉപദേശത്തെ അനുസരിക്കുവിൻ. എല്ലാം ശുഭമായും സുഖമായും വന്നു കലാശിക്കും.

കൌസല്യ - മഹാത്മാവും ഞങ്ങൾക്ക് ഈ അവസരത്തിൽ ഏക ശരണവും ആയ അങ്ങുന്നു പറയുന്നതിനെ അനുസരിക്കാതെ നിവൃത്തിയില്ല. ലക്ഷ്മണാ ഇത്










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Oru_Maha_Sathyam_adhava_Kooniyude_Kusruthi.pdf/67&oldid=207332" എന്ന താളിൽനിന്ന് ശേഖരിച്ചത്