ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
-6-


ഒന്നാംകുട്ടി‌ ‌- മഹാനുഭാവനായ അങ്ങേക്കു നമസ്കാരം. മന്ഥരയെന്ന കൂനി മഹാരാജാവിനെയും രാമദേവനെയും അയോദ്ധ്യയിലെ പൌരന്മാരെയും ശപിച്ചതുകേട്ടു കോപംകൊണ്ടു ഞങ്ങൾ ആ വിധം പറഞ്ഞുപോയതാണ്.
സന്യാസി‌ ‌- നിങ്ങൾ ആ കൂനിയുടെ അംഗഭംഗത്തെ അടിസ്ഥാനമാക്കി അവളെ പരിഹസിച്ചു ഇല്ലെ? ശരി. എനിക്കു മനസ്സിലായി. നിങ്ങൾ ചെയ്തതു വലിയ തെറ്റാണ്. നിങ്ങൾ തൽക്കാലത്തെ വിനോദത്തിന്നു വേണ്ടി പറഞ്ഞതായിരിക്കാം. എന്നാൽ അതുകൊണ്ട് എന്തെല്ലാം അനൎത്ഥം ആൎക്കെല്ലാം ഉണ്ടാവാൻ സംഗതിയുണ്ടെന്നു നിങ്ങൾക്കു ഇപ്പോൾ ഊഹിപ്പാൻ കഴികയില്ല. എത്രയൊ ശിഥിലമായ ഈ കാൎയ്യത്തിൽനിന്നു എത്ര ഭയങ്കരമായ അനൎത്ഥങ്ങൾ അനുഭവമാകുമെന്നു നിങ്ങൾ ക്രമേണ അറിയും. ആരേയും പരിഹസിക്കരുതു. ആരുടേയും മനസ്സു വേദനപ്പെടുത്തുന്ന കാൎയ്യങ്ങൾ പറകയൊ ചെയ്കയൊ ചെയ്യരുതു.
രണ്ടാംകുട്ടി‌ ‌- ഭഗവാനെ, ഇവിടുന്നു അരുളിചെയ്തതു കേട്ടു ഞങ്ങൾ വളരെ ഭയപ്പെടുന്നു.
സന്യാസി‌ ‌- ഇനി ഭയപ്പെട്ടിട്ടു ഫലമില്ല. ചെയ്യേണ്ടതു ചെയ്തു_ പറയേണ്ടതു പറഞ്ഞു. അതിന്റെ ഫലം അനുഭവിക്കാതെ നിവൃത്തിയില്ല. മന്ഥര എന്താണ് പറഞ്ഞത്?












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Oru_Maha_Sathyam_adhava_Kooniyude_Kusruthi.pdf/8&oldid=207170" എന്ന താളിൽനിന്ന് ശേഖരിച്ചത്