ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കൂടി കടക്കാതെ ഇരുട്ടു നിറഞ്ഞ ദിക്കുകളിൽകൂടി കല്ലും മുള്ളും പാറയും ചളിയും ഉള്ള സ്ഥലങ്ങളിൽകൂടി നടന്നുപോകണം. കണ്ടാൽ അറെക്കുന്ന ഇഴജന്തുക്കളും വിഷമുള്ള പാമ്പുകളും ആന, നരി, കരടി മുതലായ ദുഷ്ടജന്തുക്കളും കാട്ടിൽ അനവധിയുണ്ടാകും. മനുഷ്യരെ പിടിച്ചുതിന്നുന്ന രാക്ഷസന്മാരും അവിടെ ദുർല്ലഭമല്ല. അങ്ങിനെയുള്ള കാട്ടിൽകൂടി നീ സഞ്ചരിക്കയൊ ?

സീത - അങ്ങിനെയുള്ള കാട്ടിൽകൂടി എൻറെ ഭർത്താവു സഞ്ചരിക്കയൊ ?

രാമൻ - നാം തമ്മിൽ സ്ത്രീപുരുഷന്മാർ എന്ന വ്യത്യാസമില്ലയൊ ?

സീത - ഭാർയ്യാഭർത്താക്കന്മാർ എന്ന സംബന്ധവും ഇല്ലയൊ ?

രാമൻ - ഭദ്രെ, അതെനിക്കറിയാം.

സീത - ഇവിടുത്തേക്ക് അത് അറിയാമെങ്കിൽ ഭാർയ്യയുടെ പാർപ്പ് എപ്പോഴും ഭർത്താവിൻറെ ഒന്നിച്ചായിരിക്കേണമെന്നും ഇവിടുന്നു അറിയാതിരിക്കുമൊ ? ഭാർയ്യാഭർത്താക്കന്മാർ തമ്മിലുള്ള സംബന്ധം കോകിലവും തേന്മാവും പോലെയാണൊ ? മാവു തളിർത്തു നിൽക്കുന്ന

അവസരത്തിൽ മാത്രം വന്നു അതിൻറെ തളിർ ഭക്ഷിച്ചു സുഖിച്ചു, തൻറെ കളകണ്ഠസ്വരംകൊണ്ടു മാവിന്ന് ആനന്ദമുണ്ടാക്കി, വസന്തം കഴിഞ്ഞാൽ മാവിനെ ഉപേക്ഷിക്കുന്ന കോകിലത്തെപ്പോലെ ഭർത്താവിൻറെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Oru_Maha_Sathyam_adhava_Kooniyude_Kusruthi.pdf/80&oldid=207383" എന്ന താളിൽനിന്ന് ശേഖരിച്ചത്