ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രാമൻ - ഭദ്രെ, നീകൂടി പോരികതന്നെ. ഇതുനിമിത്തം കൈകയിമാതാവിന്ന് കുറേകൂടി സന്തോഷത്തിന്ന് അവകാശം സിദ്ധിച്ചെങ്കിൽ അതു നമുക്കും കൃതാർത്ഥതക്കു വഴിയായല്ലൊ ? നീ അമ്മമാരോടു രണ്ടുപേരോടും അനുവാദം വാങ്ങി കാട്ടിൽപോകാൻ ഒരുങ്ങി കൊൾക. എന്നെ കാണുവാൻ ചില പടനായകന്മാർ വന്നിട്ടുണ്ട്. ഞാൻ പോയി അവരോടു വിവരം അന്വേഷിച്ചു വരാം.

(രണ്ടു പേരും പോകുന്നു)

(ഒരു ഭടൻ പ്രവേശിക്കുന്നു)

ഭടൻ - രാമഭദ്രനെ ചെന്നു കണ്ടു അദ്ദേഹത്തിൻറെ ഹിതമറിവാൻ പോയവർ ഇനിയും വന്നില്ലല്ലൊ. എന്തായിരിക്കാം ഈ താമസത്തിന്നു കാരണം ? തൻറെ അച്ഛൻറെ കല്പനക്കനുസരിച്ചു വനത്തിൽ പോകാനല്ലാതെ ഇനി, അഭിഷേകം ചെയ്യപ്പെടാൻ അദ്ദേഹം അനുവദിക്കുമെന്നു തോന്നിയില്ല. കൈകയിയെ ദ്രോഹിപ്പാനും ജനങ്ങൾ ഒരു ലഹളയുണ്ടാക്കുവാനും ഒരിക്കലും അനുവദിക്കുകയില്ല. ഇതാ ദിലീപസിംഹൻ വരുന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Oru_Maha_Sathyam_adhava_Kooniyude_Kusruthi.pdf/83&oldid=207386" എന്ന താളിൽനിന്ന് ശേഖരിച്ചത്