ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(ദിലീപസിംഹൻ പ്രവേശിക്കുന്നു)

ഭടൻ - എന്താണ് വർത്തമാനം ?

ദിലീപൻ - അതു നമ്മൾ ആദ്യം വിചാരിച്ചതുപോലെ തന്നെ രാമഭദ്രന്ന് അങ്ങിനെ ഒരു അഭിപ്രായം കേൾപ്പാൻപോലും ആഗ്രഹമില്ലെന്നു അദ്ദേഹം ഖണ്ഡിച്ചു പറഞ്ഞു. കൈകയിദേവിക്ക് പ്രതികൂലമായി പ്രവർത്തിക്കുന്നവർ മഹാരാജാവിന്നു പ്രതികൂലമായി പ്രവർത്തിക്കുന്നവരാണെന്നും അവർ തൻറെ ശത്രുക്കളാണെന്നും വളരെ വ്യസനത്തോടും ധൈർയ്യത്തോടും കൂടി അദ്ദേഹം പറഞ്ഞു. ഒടുവിൽ പടനായകന്മാർ കുറേകൂടി ഉഷ്ണിച്ചു സംസാരിച്ചപ്പോൾ രാമഭദ്രൻറെ സ്വഭാവം കേവലം മാറി ഇങ്ങിനെ പറഞ്ഞു: -- ഒരു കാർയ്യം നിങ്ങൾ മനസ്സിലാക്കണം. അച്ഛൻറെ സത്യത്തെ പരിപാലിപ്പാനാണ് ഞാൻ കാട്ടിൽ പോകുന്നത്. നിങ്ങളുടെ പ്രവൃത്തി അതിന്നു തടസ്സമായിത്തീരാനാണ് പോകുന്നത്. അതുകൊണ്ട് ഞാൻ കാട്ടിൽ പോകുന്നതിന്ന് അല്പം വിളംബിക്കുന്നുണ്ടെങ്കിൽ അതു നിങ്ങളുടെ ലഹള അമർത്തേണ്ടതിന്നുവേണ്ടി മാത്രമായിരിക്കും. അതു വാക്കുകൊണ്ടു സാധിക്കയില്ലെങ്കിൽ, ഈ ആയുധംകൊണ്ടു ഞാൻ സാധിക്കും." എന്നു പറഞ്ഞു വില്ലുമമ്പും ചൂണ്ടിക്കാണിച്ചു. ശിവ, ശിവ,

അതു പറയുമ്പോളുണ്ടായിരുന്ന ഭാവവികാരവും, അതു കേട്ടപ്പോൾ ഭടന്മാരിലുണ്ടായ അനുഭവവും ഇന്നവിധമാണെന്നു കണ്ടുതന്നെ അറിയേണ്ടതായിരുന്നു. അതു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Oru_Maha_Sathyam_adhava_Kooniyude_Kusruthi.pdf/84&oldid=207387" എന്ന താളിൽനിന്ന് ശേഖരിച്ചത്