ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മാലിനി - ഞാനതു ചോദിച്ചില്ലെ ? "സീതാദേവി അവരുടെ ഭർത്താവിൻറെ ഒന്നിച്ച് പോയത്, അതിന്നു നിങ്ങൾ ആ പതിവ്രതയെ സ്തുതിക്കുന്നതിനു പകരം ദുഷിക്കയാണൊ വേണ്ടത് ?" - എന്നു ഞാൻ ചോദിച്ചില്ലെ ? ചോദിക്കാതെ വിടുന്ന പെണ്ണാണൊ ഞാൻ ?

സൗദാ - എന്നിട്ടെന്തായിരുന്നു മറുപടി പറഞ്ഞത് ?

മാലിനി - എന്തു മറുപടി പറവാൻ ! ഇവറ്റയൊക്കെ വല്ലതും ആലോചിച്ചു പറയുന്നതാണൊ ? വല്ലവരേയും ദൂഷിക്കണം, അതിന്നു വല്ല പഴുതും കിട്ടണം. അതു ന്യായമൊ അന്യായമൊ എന്നൊന്നും ആലോചിക്കയില്ല. ആർക്കൊണ്ടാണ് പറയുന്നതെന്നുണ്ടൊ ? ഒരുത്തി എന്നോടു പറകയാണ്', - "ഓ, പതിവ്രത ! ഞങ്ങളാരും പതിവ്രതമാരല്ലെ; ഞങ്ങളെന്താണ് ഭർത്താവിൻറെ ഒന്നിച്ചു പോകുന്ന ദിക്കിലൊക്കെ ചാടിപ്പോകയാണൊ?" - എന്ന്. ഇങ്ങിനെ പറയുന്നവറ്റയോടു എന്താണ് മറുപടി പറയേണ്ടത് ?

സൗദാ - മറുപടി പറയുന്നു ! ഇത്രയെങ്കിലും ചോദിച്ചതു നീ ആയിട്ടല്ലെ. ഞാനാണെങ്കിൽ

വല്ല പട്ടിയൊ മറ്റൊ കുരക്കുന്നതാണന്നു വെക്കുകയെ ഉള്ളൂ. സീതാദേവിയെ കുററം പറയുന്ന ഈ ജാതി മറ്റുള്ളവരെ എന്തൊക്കെ പറയും  ? പക്ഷെ എനിക്ക് ഈ വക അപവാദങ്ങൾ പറയുന്നവരെപ്പററിയല്ല അത്ഭുതം. പ്രമാണികളാണ്, യോഗ്യന്മാരാണ്, വിദ്വാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Oru_Maha_Sathyam_adhava_Kooniyude_Kusruthi.pdf/96&oldid=207728" എന്ന താളിൽനിന്ന് ശേഖരിച്ചത്