ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൧൧
നളപ്രവാസം

9വേണ്ടാ, വേണ്ടാ വിഷാദവ്യസനമിതുവിദ-
ൎഭേഷുനീഹന്തപോകേ-
വേണൂനിൻതാതനും നിൻജനനിയുമിവർകാ-
ണഞ്ഞു ഖിന്നൗ വ്യഥതേ,
വീണ്ടും മന്മാനസേ പോന്നുപചിതപരമോ-
ന്മാദംവായ്പോട്ടടക്കം
പൂണ്ടിടുന്നാൽ വരുന്നുണ്ടായി! തവസവിധേ
പൂർണ്ണചന്ദ്രാനനേ! ഞാൻ-

10എന്നിവണ്ണമുടനാത്മകാന്തനനുനീ-
യനിന്നുപറയുംവിധൗ
കണ്ണുനീർ തിടുതിടെന്നുവാൎത്തുതിരുമൈവി-
യൎത്തുമൃദുഭാഷണി
പുണ്യവാനൊടുവിഷാദിനീനിഷധരാജ
നോടുനളനോടുസൗ-
ജന്യശാലിനിതദാകനിഞ്ഞു നിജഗാദ
ഭീമനൃപനന്ദനാ.

11പുണ്യാബ്ധേ! ഹന്ത! മാമെന്തിനുനരവര!
ത്രാക്കുവാനായ് മുതിൎന്നീ
ടുന്നൂ?പോകേണമെങ്കിൽ പുനരിരുവരുമായ്
പോകനാംതാതഗേഹേ,
എന്നാലത്താതനുംമേജനനിയുമിവർകൊ-
ണ്ടാടിലാളിക്കുമല്ലോ
ഖിന്നാത്മാനംഭവന്തംമതികലുഷതതേ
മാറ്റുവാനുംയതേഞാൻ

"https://ml.wikisource.org/w/index.php?title=താൾ:Padya_padavali_7_1920.pdf/15&oldid=216779" എന്ന താളിൽനിന്ന് ശേഖരിച്ചത്