ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൪൨
പദ്യപാഠാവലി-ഏഴാംഭാഗം

ജലദങ്ങൾജലംപോലെ പൂക്കൾതൂകുന്നഭംഗികൾ
രമ്യങ്ങളാംപാറകളിൽ പല കാട്ടുമരങ്ങളും
കാറ്റടിച്ചേറ്റമികളിപ്പൂവുതിൎക്കുന്നിതൂഴിയിൽ
വീണതുംവീൾവതുംവൃക്ഷസ്ഥവുമാകിയപൂക്കളാൽ
സൗമിത്രേ!കാൺകകാറ്റെങ്ങുകുളിക്കുന്നെന്നുതോന്നിടും
മരങ്ങളുടെപൂവേറുംപല കൊമ്പിട്ടുലയ്ക്കവേ
സ്ഥാനംവിട്ടിളകിക്കാറ്റിൻപിമ്പേമൂളുന്നുവണ്ടുകൾ
കാറ്റദ്രിഗുഹവിട്ടെത്തിമദിച്ചകുയിലൊച്ചയാൽ
മാമരങ്ങളെയാടിപ്പോൻപോലെപാട്ടുതുടങ്ങിയോ!
അക്കാറ്റേറ്റമുലച്ചിട്ടു വൃക്ഷങ്ങളിവനീളവേ
ശാഖാഗ്രംതങ്ങളിൽച്ചേൎന്നു കോൎക്കപ്പെട്ടൊരു മട്ടിലായ്
ചന്ദനക്കുളിരാണ്ടേല്പാൻസുഖമായ് വീശിടുന്നിതാ
നല്ലൊരുതൂമണംപൂണ്ടാക്ഷീണംതീൎക്കുന്നമാരുതൻ
ഇക്കാറ്റുലച്ചവൃക്ഷങ്ങൾ ശബ്ദിക്കുന്നെന്നുതോന്നിടും
വണ്ടിണ്ടൽകൊണ്ടാൎത്തു കൊണ്ടുതേൻമണക്കുംവനങ്ങളിൽ
കുന്നിൻനൽത്താഴ്‌വരകളിൽപൂത്തനന്മാമരങ്ങളാൽ
ശൃംഗങ്ങൾതങ്ങളിൽചേൎന്നുശോഭിക്കുന്നുണ്ടുകുന്നുകൾ
പൂക്കൾമൂടിയകൊമ്പോടും കാറ്റടിച്ചിളകീട്ടിതാ
പാട്ടുപാടുന്നിതോവണ്ടാംമുടിക്കോപ്പുള്ള ശാഖികൾ
ചുറ്റുംതലപ്പൂ പൂത്തോരിക്കർണ്ണികാരങ്ങൾകാണ്കെടോ
പൊൻകൊണ്ടുമൂടിമഞ്ഞപ്പട്ടുടുത്ത നരർപോലവേ.

വാല്മീകിരാമായണതർജ്ജിമ വള്ളത്തോൾനാരായണമേനോൻ

----0-----
"https://ml.wikisource.org/w/index.php?title=താൾ:Padya_padavali_7_1920.pdf/34&oldid=175323" എന്ന താളിൽനിന്ന് ശേഖരിച്ചത്