ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൫൦
പദ്യപാഠാവലി-ഏഴാംഭാഗം

8ചൊല്ലാവതെന്തരിയകല്യാണവാരിനിധി
കല്ലോലമാലയിലുദിച്ചോരുരാമശശി
എല്ലാരൊടുംസരയുതന്നിൽക്കുളിപ്പതിനു
ചൊല്ലിത്തെളിഞ്ഞു; ഹരിനാരായണായനമഃ

9ഉള്ളിൽപെരുത്തതിരുവുള്ളംധരിച്ചധിക
വെള്ളക്കപിപ്രവരരുല്ലാസമാൎന്നരിയ
വെള്ളത്തിൽവീണുമണിയാനംകരേറിയെഴു-
ന്നെള്ളിത്തുടങ്ങി; ഹരിനാരായണായനമഃ

10ഒന്നൊന്നിയേനഭസിപൊങ്ങുംവിമാനതതി-
തന്നിൽത്തെളിഞ്ഞുവിലസീടുന്നദിവ്യജന-
രത്നപ്രഭാപടലിപൂൎണ്ണംജഗത്രിതയ-
മന്നേരമാശു; ഹരിനാരായണായനമഃ

11നീലാരവിന്ദസമനീലേജലേസപദി‌
നീലേസലീലമനുകൂലേ നിലീനവതി
പൗലസ്‍ത്യവൃത്തിയിൽവിചിത്രംഭവിച്ചു, സലി
ലാദുൽഭവിച്ചുശിഖി; നാരായണായനമഃ

12തപ്പാതെരാമപദമുൾപൂവിലാക്കിനള-
നപ്പോളിറങ്ങിനദിയിൽ പോയ്ക്കുളിച്ചളവിൽ
മുപ്പാരിടത്തിലതിശില്പംകലൎന്നസുര-
ശില്പിത്വമാൎന്നു; ഹരിനാരായണായനമഃ

13ഭക്ത്യാപദാംഭോരുഹരൻപോടുകൂപ്പിനൊരു
നക്തഞ്ചരാധിപനൊടിത്ഥംപറഞ്ഞുഹരി
നക്തഞ്ചരേന്ദ്ര! ശൃണുനിത്യാവിഭീഷണ പ
രിത്രാഹിരാക്ഷസരെ; നാരായണായനമഃ

"https://ml.wikisource.org/w/index.php?title=താൾ:Padya_padavali_7_1920.pdf/38&oldid=202111" എന്ന താളിൽനിന്ന് ശേഖരിച്ചത്