ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൫൧
സ്വർഗ്ഗാരോഹണം

14ഇപ്പോൾമുതിൎന്നുബതനീപോരുമാകിലവ-
രെപ്പേരുമേഭുവിവരുത്തുംവിനാശമിതി
തൽപാലനായപുരിയിൽപോയിരിക്കയൊരു
കല്പംസുഖിച്ചു; ഹരിനാരായണായനമഃ

15ഉന്നിദ്രകാന്തിതടവീടുന്നവായുസ്സുത
ഖിന്നത്വമെന്തിനിനിനീയുംവസിക്കഭുവി
നിന്നാൽജഗത്തിനുഭവിക്കപ്പെടുന്നുസുഖ-
മൊന്നിച്ചുമേലിൽ; ഹരിനാരായണായനമഃ



൨൦

സ്വൎഗ്ഗാരോഹണം

(രണ്ടാംഭാഗം)

1ആനന്ദവാനരികിൽവീണാശുകൈതൊഴുതു
ധാതാവുചൊല്ലിയതു ശ്രീരാമചന്ദ്രനൊടു
ആനന്ദധാമനിജമാരോഹസൂൎയ്യകുല
ചൂഡാമണേസപദി; നാരായണായനമഃ

2മാൎത്താണ്ഡവംശതിലകാനുത്തമാംജഗതി
കീൎത്തിംവളൎത്തി വിലസീടുംപരൻപുരുഷ!
തീൎത്ഥാസ്‌പദാംഘ്രിയഗ! രക്ഷോമഹാതിമിര
മാൎത്താണ്ഡ! രാമജയ; നാരായണായനമഃ

3ആകണ്ഠമഗ്നകപി വാത്സല്യമേദുരിത-
മാഖണ്ഡലാദിവിബുധശ്രേണിവാൾത്തുമൊരു

"https://ml.wikisource.org/w/index.php?title=താൾ:Padya_padavali_7_1920.pdf/39&oldid=202162" എന്ന താളിൽനിന്ന് ശേഖരിച്ചത്