ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൫൨
പദ്യപാഠാവലി-ഏഴാംഭാഗം

വൈകുണ്ഠവാസിജന കോലാഹലഞ്ചശൃണു
വൈകുണ്ഠരാമഹരി; നാരായണായനമഃ

4തൃക്കാലിൽമേവിനനഖ വ്രാതചന്ദ്രികയു
മക്കൂൎമ്മരാജസമമാകുന്നചേവടിയു-
മക്കേതകീകുസുമമൊത്തോരുജംഘകളു-
മുൾക്കാമ്പിലാകമമ; നാരായണായനമഃ

5പുത്തൻമഹാപരുവതയ്ക്കങ്ങുനിത്യമുട-
നത്തൽപ്പെടുത്തിവിലസീടുന്ന ജാനുവുമി
തത്തൂണുപോലെവിലസീടുന്നതൃത്തുടയു-
മുൾത്താരിലാകമമ; നാരായണായനമഃ

6പൊൽത്താർശരന്മണി രഥത്തോടുസാമ്യമുട-
നെത്തുന്ന ദിവ്യജഘനത്തുമ്മേൽ മേവിനൊരു
രക്താംബരോപരി വിളങ്ങുന്ന കാഞ്ചികളു-
മുൾത്താരിലാകമമ; നാരായണായനമഃ

7അന്നംജലത്തിൽമരുവീടുന്നപോലെ പുന-
രേകത്രകൽപ്പമതിൽ മേവുന്നൊരിത്രിജഗ-
ദാവിർഭവിപ്പതിനു മാധാരമാമുധര-
മാവിർഭവിക്കമയി; നാരായണായനമഃ

8നാഭിസരോജമതിൽ മേവുന്നനാൻമുഖനു-
മാതോഷദായിനി മഹാമായികാലയവും
സൗഭാഗ്യലക്ഷ്മി പുണരുന്നോരു മാറിടവു-
മാവിർഭവിക്കമയി; നാരായണായനമഃ

9നാലായകൈളിൽ വിളങ്ങുന്നനിൻമഹിത
നാലായുധങ്ങളെയുമാലോലഹാരമണി-

"https://ml.wikisource.org/w/index.php?title=താൾ:Padya_padavali_7_1920.pdf/40&oldid=202236" എന്ന താളിൽനിന്ന് ശേഖരിച്ചത്