ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൫൩
പദ്യപാഠാവലി-ഏഴാംഭാഗം

മാലാവിലാസനെറിശ്രീവത്സകൗസ്തുഭവു-
മാലോകയാമി; ഹരിനാരായണായനമഃ

10വിദ്യോതമാനമണിനൽക്കുണ്ഡലദ്യുതിഭി-
രുദ്യോതഗണ്ഡമമലസ്മേരമാനനവും
അദ്വൈതമേ! ദുരിതപാപാനിമേഹരതു
സദ്യോസ്തുഭദ്രമിഹ; നാരായണായനമഃ

11കന്മാഷജാലമിടകൂടുകൎമ്മവശ-
ജന്മാദിനാശഗതമാനമ്രലോകമപി
സമ്മാനിതംതവ കൃപാ പൂൎണ്ണലോചനവു-
മെൻമാനസേലസതു; നാരായണായനമഃ

12ഇക്കണ്ടവിശ്വഭരണത്തിന്നു പോരുമൊരു
ചിൽക്കാതൽ ചില്ലിയിണയുംകുന്തളപ്രഭയും
അൎക്കായുതപ്രഭയൊടൊക്കും കിരീടവുമു-
ദിക്കേണമെന്മസി; നാരായണായനമഃ

13കന്മാഷവല്ലരിയെനിന്മായയാസപദി
നിൎമ്മായവിശ്വമിദമുന്മാദിപോലെയതിൽ
മമ്മാമറഞ്ഞുവിലസീടും പരൻപുരുഷ-
നെന്മാനസേവസതു; നാരായണായനമഃ

14ചക്രായുധേദിവിപുകൾത്തുംവിധൗഭരത-
ശത്രുഘ്നഹസ്തയുഗളേസംഗൃഹീതവതി
മിത്രാന്വയധ്വജനിജഭ്രാതരൗചദര
ചക്രങ്ങളായി; ഹരിനാരായണായനമഃ

15വൃത്താന്തകന്നരികിൽ വന്നങ്ങു നിൽക്കുമൊരു
വൃത്താന്തകാരിജയിനംകാണുമപ്പൊഴുതിൽ

"https://ml.wikisource.org/w/index.php?title=താൾ:Padya_padavali_7_1920.pdf/41&oldid=202276" എന്ന താളിൽനിന്ന് ശേഖരിച്ചത്