ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൫൫
സ്വാഗതം

ഊഴിവിട്ടുപരിവിണ്ണിലണഞ്ഞാ-
ലെന്നപോലയിവനേറ്റമുയൎന്നേൻ

3

ഇന്നുതൊട്ടുലകിലെന്നുടെദേശം
ശുദ്ധിനൾകുമിടമെന്നുകഥിക്കാം;
സത്തരെങ്ങണയുമസ്ഥലമല്ലൊ
പുണ്യമെന്നുപറയുന്നിതുലോകർ

4

രണ്ടുതന്നെകലുഷങ്ങളകറ്റാ-
നിണ്ടലെന്നിയെനമുക്കുലഭിച്ചു,
മുന്നമേമുടിയിൽവിൺനദി,പിന്നീ-
ടിന്നുനിങ്ങളുടെതൃക്കഴൽതീൎത്ഥം

5

ജംഗമത്തിനിഹകല്പനകേൾപ്പാൻ
സ്ഥാവരത്തിനുപദാർപ്പണമേല്പാൻ,
ഭാഗ്യമിങ്ങനെപകുത്തുഭവാന്മാ-
രെന്റെമൂൎത്തിയതുരണ്ടിലുമിപ്പോൾ.

6

ഹന്ത!നിങ്ങടെയനുഗ്രഹമേറ്റി-
ട്ടിജ്ജനത്തിനുളവായൊരുഹർഷം
ദിക്കുനാലുമിടതിങ്ങിയിരിക്കു-
ന്നംഗകത്തിലുമൊതുങ്ങുവതില്ലേ!

7

ഭാസുരത്വമിയലുന്നഭവാന്മാർ
മന്ദിരത്തിലിഹവന്നതുമൂലം
ഗഹ്വരങ്ങളിലണഞ്ഞതുകൂടാ-
താന്തരംഗുണതമസ്സുമകന്നു

8

കൃത്യമേകരളിലില്ലഭവാന്മാ-
ൎക്കുള്ളപക്ഷമതുസിദ്ധസമംതാൻ,

"https://ml.wikisource.org/w/index.php?title=താൾ:Padya_padavali_7_1920.pdf/43&oldid=202011" എന്ന താളിൽനിന്ന് ശേഖരിച്ചത്