ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൨൨
കൈകേയീഭത്സനം

[ദശരഥന്റെ മരണാനന്തരം ഭരതൻ കേകയരാജ്യത്തുനിന്നു അയോദ്ധ്യയിൽ വന്നുചേൎന്നപ്പോൾ]

1

താനവിടെനൃപനെക്കാണാതെ താപമൊടുംകൈ-
കേയീഭവനേ
ദീനതയോടു പുകുന്തടിതൊഴുതേനിന്നുരചെയ്താ-
നന്നവളോടേ
"മാനമെഴുംമാതാവേ! താതൻമറ്റെങ്ങേപോയി?
പുരമിതുപിതൃ
കാനനസമമായേ കാണുന്നിതുകടുകരുളി-
ചെയ്‌കെന്നോടെ"ന്നേ

2

എന്നതുകേട്ടവൾ ചൊന്നാൾ ഭരതനോ"ടിതുകേളുട
ലോടുവേറായേപോയ്
നന്നിമികുംവാനുലകപു കുന്താൻ നരപതി,
തേറുകപുത്രാ"യെന്നേ
അന്നതുകേട്ടേഭരതകുമാരനുമഴലൊടു പരവശനാ-
യ്‌വീണ്ണവിടെ-
യൊന്നറിയാതെ കിടന്നേനൊട്ടേയുടനാശ്വാസം
പെറ്റേറഴുതാൻ.

3

എറച്ചേറുമണിഞ്ഞണയുന്നാളെന്നെയെടു-
ത്താശ്ലേഷംചെയ്താ-
ക്കൂറിക്കൊള്ളാതെ പോനായോഗുണഗണനിലയാ-
പരലോകത്തേ|

"https://ml.wikisource.org/w/index.php?title=താൾ:Padya_padavali_7_1920.pdf/45&oldid=202153" എന്ന താളിൽനിന്ന് ശേഖരിച്ചത്