ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൫൮
പദ്യപാഠാവലി-ഏഴാംഭാഗം

ഏറെപ്രീതിയൊടേശ്രീരാമനെയിവിടെ നിന്തിരു-
വടിവാഴിപ്പതു
മാറില്ലാതെ സുഖത്തോടുകാണ്മാൻ മന്നവർമന്നാ|
ചിന്തിച്ചേൻഞാൻ.

4ഞാനിനിയെന്തേ ചെയ്വതുതാതാ| നരപതിതിലകാ-
ഹാവിധിയെന്ന-
യൂനമൊഴിന്തടിതൊഴുവേൻ ചെന്നങ്ങുത്തമനാകിയ
ശ്രീരാമനെഞാൻ
മാനസഖേദംതീൎത്തിനിയെന്നെമകിൾന്തു ഭരിപ്പതവൻ
തിരുവടിയേ
മാനിതനായ പിതാവുമെനിക്കിനി മഹിമമികും
കൌസല്യാതനയൻ

5അൻപോടവൻ തിരുവടിയെ കണ്ടൊഴിയെന്നുമെനി-
ക്കഴൽപോകായെന്നാ-
ലിമ്പമെനിക്കു വരുത്തുംഭ്രാതാവെ വിടത്തോനെ
ന്നാനുടനന്നേ;
സംഭ്രമമോടുരചെയ്തുകുമാരൻതന്നോടേകൈ-
കേയിയുരത്താൾ
നിൻപരിതാപമൊഴിപ്പാൻ പുത്ര! നീകേൾഞാനൊരു
കാൎയ്യംചെയ്തേൻ.

6ചെയ്യൊല്ലാരാമന്നഭിഷേകം,ചെന്നീരേഴാണ്ടവ-
നടവിയിലെ
മെയ്യേതപമൊടുവാൾവാനേകുകമീണ്ടിഹഭരതനെ
വാഴിക്കെന്നും

"https://ml.wikisource.org/w/index.php?title=താൾ:Padya_padavali_7_1920.pdf/46&oldid=202505" എന്ന താളിൽനിന്ന് ശേഖരിച്ചത്