ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
മുഖവുര

മലയാളത്തിലെ ഉത്തമപദ്യകാവ്യങ്ങളിൽ നിന്നുഎടുത്തു സങ്കലനം ചെയ്തിട്ടുള്ള ഈ സൂക്തശകലങ്ങൾ ഉദ്ദേശ്യത്തിലും വിഷയസ്വഭാവത്തിലും, എന്നാൽ പ്രസാധിതപൂൎവ്വമായ പദ്യപാഠാവലിയുടെ തുടർച്ചയത്രെ. വായനക്കാൎക്കു ഈ സങ്കലനം അതിൻെറ മൂലഗ്രന്ഥങ്ങൾ തന്നെ വായിച്ചു രസിക്കുന്നതിലേക്കു ഒരു പ്രരോചനായിത്തീരുമെന്നാണു എൻെറ വിശ്വാസം. ഇതിലെ പാഠങ്ങൾ പദ്യപാഠാവലി വായിക്കുന്ന ബാലന്മാരെക്കാൾ ഉയൎന്നതരത്തിലുള്ള വിദ്യാൎത്ഥികൾക്കു ഉദ്ദേശിക്കപെട്ടവയാകുന്നു; ഈ സങ്കലനം വിദ്യാൎത്ഥികൾക്കു മാത്രമല്ലാ മറ്റു പുസ്തകവായനക്കാൎക്കും ഉപയോഗപ്രദമായിരിക്കും.

ഈ പല വിധത്തിലുള്ള കാവ്യഭാഗങ്ങളെ സങ്കലനം ചെയ്യുന്നതിൽ വിദ്യാൎത്ഥികളുടെ ആവശ്യം, ഗ്രഹണപാഠവം, സൗകൎയ്യം, ഇവയെ പ്രത്യേകം നിരൂപണം ചെയ്തിട്ടുണ്ടു്. ഭാഷാഭിവൃദ്ധിയുടെ ഓരോ ഘട്ടങ്ങളെ ആവിഷ്ക്കരിക്കുന്ന കാവ്യങ്ങളിൽ നിന്നു എടുത്തിട്ടുള്ള ഭാഗങ്ങളുടെ കവിതാസാരസ്യം അവയ്ക്കു പലമാതിരി മെച്ചമുള്ളതിൽ ഒട്ടും അപ്രധാനമായിട്ടുള്ളതല്ല. ഈ സങ്കലനം പള്ളിക്കൂടങ്ങളിൽ പാരായണപാഠങ്ങൾക്കും സാഹിത്യാഭ്യാസത്തിനും ഉപയുക്തമായിരിക്കുന്നതിനാൽ തിരുവിതാംകൂറിലേയും കൊച്ചിയിലേയും മദ്രാസിലേയും പാഠപുസ്തകകമ്മിറ്റിക്കാർ ഉയൎന്നതരം മലയാംപള്ളിക്കൂടങ്ങൾക്കും താണതരം

"https://ml.wikisource.org/w/index.php?title=താൾ:Padya_padavali_7_1920.pdf/5&oldid=210209" എന്ന താളിൽനിന്ന് ശേഖരിച്ചത്