ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൬൬
പദ്യപാഠാവലി-ഏഴാംഭാഗം

ആകുന്നമട്ടുജലബാധയൊഴിച്ചുവെള്ള
ക്കാർകൂട്ടമിട്ടുവിലസുന്നൊരുകാലമല്ലേ

7സന്താപമേറിയധരാതലസാന്ത്വനത്തി-
ന്നന്തർമ്മുദാസുരവരൻസലിലംതെളിച്ചു്
ചന്തമ്പെടുന്നപടിചെയ്തൊരുമേഘവായു
യന്ത്രപ്രയോഗമതുനിൎത്തി;നിലച്ചുവാതം.

8കേടറ്റകാർകുഴലുവെള്ളമൊഴിച്ചുമെയ്യിൽ
പാടെപെടുംപൊടികളഞ്ഞുകുളിച്ചുഭൂമി,
ചൂടുള്ളസൂൎയ്യകരമാംതുകിൽകൊണ്ടുതോൎത്തി
മോടിക്കുചന്ദ്രകരവസ്ത്രമണിഞ്ഞിടുന്നു.

9ഏറ്റംബലിഷ്ഠനിഹനേൎത്തുവരുന്നനേരം
തോറ്റോടുമേലഘുതയുള്ളവരെന്നയുക്ത്യാ
കാറ്റത്തിടുന്നപതിരൊക്കയുമങ്ങദൂരെ
മാറ്റുന്നതിന്നുഭുവിലോകരശേഷധാന്യം.

10ഒന്നിച്ചുജന്മ,മൊരുപോലെവപുസ്സുകണ്ടാ-
ലെന്നാലുമുള്ളിലൊരുസാരമൊഴിഞ്ഞമൂലം
നന്നല്ലിതെന്നുപതിരങ്ങുകളഞ്ഞിടുന്നു
നന്ദിച്ചുനെല്ലറയിലിട്ടിഹകാത്തിടുന്നു.

11മാന്യങ്ങളാംപയറുഴുന്നുകളെന്നശിംബി-
ധാന്യങ്ങൾനന്മണികളുള്ളിൽനിറഞ്ഞുമോദാൽ
അന്യൂന്യമുത്സവരസത്തൊടുനൃത്തമാടി
മിന്നുന്നമട്ടുകൊടിനീട്ടി വിളങ്ങിടുന്നു.

12മുമ്പിൽ ജഗത്തിതഖിലംബഹുധൎമ്മമുൾക്കൊ
ണ്ടമ്പോടു കാത്തൊരു മഹാബലിദൈത്യരാജൻ

"https://ml.wikisource.org/w/index.php?title=താൾ:Padya_padavali_7_1920.pdf/52&oldid=203977" എന്ന താളിൽനിന്ന് ശേഖരിച്ചത്