ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൬൭
ചിങ്ങമാസം

വമ്പൻവരുന്ന തിരുവോണദിനംജനങ്ങൾ
സമ്പൂർണ്ണഭക്തി പരമോത്സവമാക്കിടുന്നു.

13ഹസ്തത്തിലായി വിഭവങ്ങൾ ജനത്തിനെല്ലാം
ഹസ്തത്തിലായി തിരുവോണമഹോത്സവാദം
[1]ഹസ്തത്തിൽമന്നവർതെളിഞ്ഞു ചമഞ്ഞിടുന്നു
[2]ഹസ്തനൂൎൎക്കുടയവക്കിടയായ് വിനോദം

14തൃക്കാക്കരപ്പനുടെ ദിവ്യമഹോത്സവശ്രീ-
യിക്കാലമാണു തുടരുന്നതുപണ്ടുപോലും,
ചൊൽക്കൊണ്ടലോകരതുകൊണ്ടുനിജാംഗണത്തിൽ
തൃക്കാക്കരപ്പനെയണിഞ്ഞുനിരത്തിടുന്നു.

15തെല്ലെന്നു വേണ്ടതിബലംതികയുംപ്രകാരം
മെല്ലെന്നുലോകർ പരമാണ്ടു മദിച്ചിടുന്നു
​എല്ലുംനുറുങ്ങുമടവിൽ ബഹുശക്തിയോടേ
തല്ലുന്നുതങ്ങളിലടുത്തു തടുത്തുകൊണ്ടു്.

16ചാരുത്വമുള്ള ചതുരംഗമുഖങ്ങളായു-
ള്ളോരോ വിനോദരസിന്ധുവിൽ മുങ്ങി മുങ്ങി
പാരിൽ സമസ്തജനവും കളിയാടിടുന്നി-
തോരുമ്പൊളോണസുമഹോത്സവമെത്രകേമം!

"മലയാം കൊല്ലവർണ്ണനം" "കൊച്ചുണ്ണിത്തമ്പുരാൻ"‍


———
  1. ചിങ്ങമാസത്തിലെ അത്തം തോറും തൃപ്പൂണിത്തുറവച്ചു നടത്തിവരുന്ന അത്തച്ചമയം ​ഏന്ന ഉത്സവം. ഇതിൽകൊച്ചിയിലെ വലിയത്തമ്പുരാനും കൊച്ചുത്തമ്പുരാക്കന്മാരും ചേൎൎന്നു ഒരു ഘോഷയാത്ര പതിവുണ്ടു്.
  2. "കയ്യാംകളി," ​എന്ന അടിച്ചുകളി കൊച്ചിയിലേയും ബ്രിട്ടീഷ് മലയാളത്തിലേയും ഓണക്കളികളിൽ പ്രധാനമായുള്ളതാകുന്നു.
"https://ml.wikisource.org/w/index.php?title=താൾ:Padya_padavali_7_1920.pdf/53&oldid=204342" എന്ന താളിൽനിന്ന് ശേഖരിച്ചത്