ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൨൫
ഗാന്ധാരീവിലാപം

[ഭാരതയുദ്ധം കഴിഞ്ഞതിന്റെ ശേഷം പോൎക്കളത്തിൽ ചത്തുകിടക്കുന്ന തന്റെ പുത്രന്മാരേയും ബന്ധുക്കളേയും കാണണമെന്നു ഗാന്ധാരി ആഗ്രഹിക്കയാൽ പാണ്ഡവന്മാരും ശ്രീകൃഷ്‌ണനും കൂടി ഗാന്ധാരിയെ കുരുക്ഷേത്രത്തിൽ കൊണ്ടുപോയി അവിടെ ഇരുപക്ഷത്തിലും ചേൎന്നിരുന്നവീരന്മാർ മരിച്ചുകിടക്കുന്നതുകണ്ടു തീവ്രമായ വേദനയോടെ ഗാന്ധാരി ശ്രീകൃഷ്‌ണനെ നോക്കിപ്പറഞ്ഞു.]

കണ്ടീലയൊ നീ മുകുന്ദ! ധരിണിയി
ലുണ്ടായമന്നരിൽ മുമ്പൻ ഭഗദത്തൻ,
തൻകരിവീരനരികെ ധനുസ്സുമായ്,
സംക്രന്ദനാത്മജനെയ്ത ശരത്തിനാൽ
വീണിതെല്ലൊ കിടക്കുന്നു ധരണിയിൽ
ശോണിതവുമണിഞ്ഞയ്യോ ശിവ ശിവ
നല്ലമരതകക്കല്ലിനോടൊത്തൊരു
കല്യാണരൂപൻ കുമാരൻ മനോഹരൻ
ചൊല്ലെഴുമൎജ്ജുനൻ തന്റെ, തിരുമകൻ,
വല്ലവീവല്ലഭ! നിന്റെ മരുമകൻ
കൊല്ലാതകൊള്ളാഞ്ഞതെന്തവൻ തന്നെനീ?
കൊല്ലിക്കയത്രേനിനക്കു രസമെടൊ

... ... ... ... ...

അല്ലൽപൂണ്ടിങ്ങനെഞങ്ങൾ കേഴുന്നതി-
നില്ലയോഖേദം ചെറുതു നിന്മാനസെ
കല്ലുകൊണ്ടൊ മനം താവക! മെങ്കില-

"https://ml.wikisource.org/w/index.php?title=താൾ:Padya_padavali_7_1920.pdf/54&oldid=204489" എന്ന താളിൽനിന്ന് ശേഖരിച്ചത്