ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൬൯
ഗാന്ധാരീവിലാപം

ക്കല്ലിനുമാർദ്രതയുണ്ടിതുകാണുമ്പോൾ.
ദ്രോണരെസ്സംസ്ക്കരിപ്പിച്ചനിലമതാ
കാണുന്ന, താരണനായതതല്ലയോ?
ധൃഷ്ടതയുള്ള ധൃഷ്ടദ്യുമ്നനേറ്റവും
ശിഷ്ടനായോരുഗുരുവിനെക്കൊല്ലുവാൻ
മറ്റൊരുത്തന്നു തോന്നീടുമോ മാനസേ
മുറ്റുമിവനൊഴിഞ്ഞോൎക്കിൽ മഹാമതേ!
അയ്യോ! പുനരതിനങ്ങേപ്പുറത്തതാ
മെയ്യഴകുള്ള ദുശ്ശാസ്സനനെന്മകൻ
മാരുതികീറിപ്പിളൎന്നു കുടിച്ചൊരു
മാറിടം കണ്ടാൽ പൊറുക്കുമോ പൈതലേ!
നീയ്യെന്തിവണ്ണമെൻ മാധവാകാട്ടുവാൻ
തീയ്യിതാകത്തുന്നിതെന്നുള്ളിലീശ്വരാ!
... ... ...
കൎണ്ണനാമംഗനരാധിപനെന്നുടെ
ഉണ്ണികൾക്കേറ്റം പ്രധാനനായുള്ളവൻ,
കുണ്ഡലമറ്റതാ വേറേ കിടക്കുന്നു
ഗണ്ഡസ്ഥലമതാപിന്നെയും മിന്നുന്നു
വില്ലാളികളിൽ മുമ്പുള്ളുവൻ തന്നുടെ
വില്ലതാ വേറേ കിടക്കുന്നിതീശ്വരാ!
കണ്ടാൽ മനോഹരനാമവൻ തന്നുടൽ
കണ്ടാലുമമ്പോടു നായുംനരികളും
ചെന്നു കടിച്ചു വലിക്കുന്നതിങ്ങിനെ
വന്നതിനെന്തൊരു കാരണം ദൈവമേ!
ഉണ്ണീ! മകനേ! ദുൎയ്യോധന! തവ
പൊന്നിൻകിരീടവും ഭൂഷണജാലവും

"https://ml.wikisource.org/w/index.php?title=താൾ:Padya_padavali_7_1920.pdf/55&oldid=204515" എന്ന താളിൽനിന്ന് ശേഖരിച്ചത്