ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൩൧


കാർത്യായനി




[കൃഷ്ണാവതാരത്തിൽ ഭഗവാന്റെ ആജ്ഞപ്രകാരം വസുദേവൻ ശ്രീകൃഷ്ണനെ എടുത്തു അമ്പാടിയിൽ കൊണ്ടുപോയി യശോദയുടെ സമീപത്തും യശോദയുടെപുത്രിയായിപ്പിറന്ന മായാദേവിയെ കൊണ്ടുപോന്നു് തന്റെഭാൎയ്യയായ ദേവകിയുടെ സമീപത്തും കിടത്തി. ദേവകിയുടെ എട്ടാമത്തെ പുത്രൻ തന്നെ വധിക്കുമെന്നു ഗ്രഹിച്ചിരുന്ന കംസൻ ഉടൻ തന്നെ സൂതികാഗൃഹത്തിൽ കടന്നു ആ പെൺകുട്ടിയെ എടുത്തു ഒരു പാറയിൽ അടിച്ചു കൊല്ലാൻ തുടങ്ങി - അപ്പോൾ കുട്ടി കംസന്റെ കയ്യിൽനിന്നു വഴുതിച്ചവ്യാകൃതി പൂണ്ടു ആകാശസ്ഥിതിയായി കാണപ്പെട്ടു. ഇപ്രകാരം കാണപ്പെട്ട ദേവിയുടെ അംഗവർണ്ണനം]
ദേവിതന്മെയ്യിലേലാവണ്യം ചൊൽവാനി-
ന്നാവിന്നുവൈഭവംവന്നുകൂടാ
പൂഞ്ചായൽതന്നുടെ കാന്തിയേചൊല്ലുവാൻ
വാഞ്ഛയുണ്ടാകുന്നുകാൺകെനിക്കോ
തുല്യതയില്ലാതെതുല്യതചൊല്ലുമ്പോൾ
വല്ലായ്മയെന്നതുംവന്നുകൂടും
കണ്ടിയെന്നിങ്ങനെകൊണ്ടോടിച്ചൊൽകിലോ
കൊണ്ടൽതന്നുള്ളത്തിലിണ്ടലുണ്ടാം
അല്ലെന്നുചൊൽകിലോനീലത്തഴകൾവ-
ന്നല്ലലായ് നിന്നങ്ങുപേശിക്കൊള്ളും
മറ്റൊന്നുചൊൽകിൽമനംകുലുങ്ങീടുമ-
ക്കുറ്റമറ്റീടുംപനംകുലയ്ക്കും,
എന്നതുംമൂലംകൂന്തലേവാൾത്താതെ

"https://ml.wikisource.org/w/index.php?title=താൾ:Padya_padavali_7_1920.pdf/60&oldid=205116" എന്ന താളിൽനിന്ന് ശേഖരിച്ചത്