ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൮൩
കാർത്യായനി

മന്ദമായ് നിന്നുമടങ്ങുന്നുഞാൻ
അന്ധതകൊണ്ടിനിച്ചന്തമേറീടുമ-
ക്കുന്തളംവാൾത്തുവാനിഛിക്കുന്നേൻ
ചായലായുള്ളൊരുനായികതാൻപെറ്റു
ചാപലംപൂണ്ടൊരുബാലകന്മാർ
നെറ്റിയായുള്ളൊരുമുറ്റത്തിലാമ്മാറു
മുറ്റുമമിണ്ണുള്ളലീളയല്ലൊ
ചിന്തിനകാന്തികലൎന്നുനിന്നീടുമ-
ക്കുന്തളമായിട്ടുകണ്ടതിപ്പോൾ
മൌലിയിലുള്ളൊരുവാർതിങ്കൾതന്നുടൽ
പാതിപൊളിഞ്ഞിട്ടുവീണനേരം
ചില്ലിതടഞ്ഞങ്ങുവീഴരുതായ്കയാൽ
മെല്ലവേതങ്ങിയുറച്ചതെന്നേ
കാണുന്നോർകണ്ണിനുതോന്നുമാറുള്ളൊരു
കാന്തിയെപ്പൂണുന്നിത്തുനെറ്റിതാൻ
ആനനന്തന്നൊടുനേരൊത്തുപോരുവാൻ
മാനിച്ചു തിങ്കളും പങ്കജവും
ഒക്കവേചെന്നുവിളങ്ങിനനേരംക-
ണ്ടക്ഷണമാനനലക്ഷ്മിനേരെ
തിങ്കളേനീയിതിന്മീതെയായ് നിന്നുകൊൾ
പങ്കജമേയിതിൻതാഴെനീയും
എന്നങ്ങുചൊല്ലീട്ടുസീമയിട്ടീടിനാ-
ളെന്നതിച്ചില്ലിയായ് കണ്ടതിപ്പോൾ
ചില്ലികളായുള്ള കല്ലോലംതൻകീഴേ
മെല്ലവേചെന്നുകളിക്കയാലേ
ആനന്ദമാളുമക്കണ്ണിണതന്നയൊ

"https://ml.wikisource.org/w/index.php?title=താൾ:Padya_padavali_7_1920.pdf/61&oldid=205146" എന്ന താളിൽനിന്ന് ശേഖരിച്ചത്