ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ഒരു വീണപൂവ്.

ഈലോകതത്വവുമയെ! തെളിവാൎന്നതാര-
ജാലത്തൊടുന്മുഖതയാൎന്നു പഠിച്ചുരാവിൽ
5ഈവണ്ണമൻപൊടുവളൎന്നഥനിന്റെയംഗ
മാവിഷ്ക്കരിച്ചുചിലഭംഗികൾ മോഹനങ്ങൾ,
ഭാവംപകൎന്നുവദനം, കവിൾകാന്തിയാൎന്നു,
പൂവേ! യതിൽ പുതിയപുഞ്ചിരിസഞ്ചരിച്ചു.
6ആരോമലാമഴകു, ശുദ്ധി, മൃദുത്വ, മാഭ,
സാരള്യമെന്ന സുകുമാരഗുണത്തിനെല്ലാം
പാരിങ്കലേതുപമ, യാമൃദുമെയ്യിൽനവ്യ
താരുണ്യമേന്തിയൊരുനിൻനിലകാണണംതാൻ
7വൈരാഗ്യമേറിയൊരു വൈദികനാട്ടെ, യേറ്റ-
വൈരിയ്ക്കു മുമ്പുഴറിയോടിയഭീരുവാട്ടെ
നേരേവിടൎന്നുവിലസീടിനനിന്നെ നോക്കി,-
യാരാകിലെന്തു?മിഴിയുള്ളവർ നിന്നിരിക്കാം.
8മെല്ലെന്നസൗരഭവുമൊട്ടു പരന്നുലോക-
മെല്ലാംമയക്കിമരുവുന്നളവന്നുനിന്നെ
തെല്ലോകൊതിച്ചനുഭവാൎത്ഥികൾ? ചിത്രമല്ലാ-
തില്ലാൎക്കുമീഗുണവുമേവമകത്തുതേനും.
9അന്നൊപ്പമാണഴകുകണ്ടു വരിച്ചിടുംനീ-
യെന്നോൎത്തു ചിത്രശലഭങ്ങളഞ്ഞിരിക്കാം,
എന്നല്പദൂരമതിൽ നിന്നനുരാഗമോതി
വന്നെന്നുമാം വിരുതനങ്ങൊരുഭൃംഗരാജൻ
10കില്ലില്ലയേ ഭ്രമരവൎയ്യനെനീവരിച്ചു
തെല്ലെംകിലും ശലഭമേനിയെമാനിയാതേ,

"https://ml.wikisource.org/w/index.php?title=താൾ:Padya_padavali_7_1920.pdf/65&oldid=205326" എന്ന താളിൽനിന്ന് ശേഖരിച്ചത്