ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൩൩


ഒരു വീണപൂവു്




(രണ്ടാംഭാഗം)


1തെറ്റന്നുദേഹസുഷമാപ്രസരംമറഞ്ഞു,
ചെറ്റല്ലിരുണ്ടുമുഖകാന്തിയതുംകുറഞ്ഞു,
മറ്റെന്തുരപ്പു!ജവമീനവദീപമെണ്ണ
പറ്റപ്പുകഞ്ഞഹഹവാടിയണഞ്ഞുപോയി.
2അന്യൂനമാംമഹിമതങ്ങിയൊരാത്മസത്വ-
മെന്യേനിലത്തുഗതമൗക്തികശുക്തിപോൽനീ
സന്നാഭമിങ്ങനെകിടക്കുകിലുംചുഴന്നു
മിന്നുന്നുനിൻപരിധിയിപ്പൊഴുമെന്നുതോന്നും.
3ആഹാ! രചിച്ചുചെറുലൂതകളാശുനിന്റെ
ദേഹത്തിനേകിവരമാവരണംദുകൂലം;
സ്നേഹാർദ്രമായുടനുഷസ്സുമണിഞ്ഞുനിന്മേൽ
നീഹാരശീകരമനോഹരമന്ത്യഹാരം.
4ആരോമലാംഗുണഗണങ്ങളിണങ്ങി, ദോഷ-
മോരാ, തുപദ്രവവുമൊന്നിനുചെയ്തിടാതേ,
പാരംപരാൎത്ഥമിഹവാണൊരുനിൻചരിത്ര-
മാരോൎത്തുഹൃത്തടമഴിഞ്ഞുകരഞ്ഞുപോകാ?
5കണ്ടീവിപത്തഹഹ! കല്ലലിയുന്നി, താടൽ
കൊണ്ടാശുദിങ്മുഖവുമിങ്ങനെമങ്ങിടുന്നു,
തണ്ടാർസഖൻഗിരിതടത്തിൽവിവർണ്ണനായ് നി-
ന്നിണ്ടൽപ്പെടുന്നുപവനൻനെടുവീർപ്പിടുന്നു.

7


"https://ml.wikisource.org/w/index.php?title=താൾ:Padya_padavali_7_1920.pdf/67&oldid=205365" എന്ന താളിൽനിന്ന് ശേഖരിച്ചത്