ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൯൭
പദ്യപാഠാവലി-ഏഴാംഭാഗം

6എന്തിന്നലിഞ്ഞുഗുണധോരണിവച്ചുനിന്മേ-
ലെന്തിന്നതാശുവിധിയേവമപാകരിച്ചു?
ചിന്തിപ്പതാരരിയസൃഷ്ടിരഹസ്യ?മാവ-
തെന്തുള്ളു ഹാ!ഗുണികളൂഴിയിൽനീണ്ടുവാഴാ.
7സാധിച്ചുവേഗമഥവാനിജജന്മകൃത്യം
സാധിഷ്ടർപൊട്ടിഹസദാനിശിപാന്ഥപാദം
ബാധിച്ചുരൂക്ഷശിലവാൾവതിൽനിന്നുമേഘ-
ജ്യോതിസ്സുതൻക്ഷണികജീവിതമല്ലികാമ്യം?
8എന്നാലുമുണ്ടഴലെനിക്കുവിയോഗമോൎത്തി-
ട്ടിന്നത്രനിൻകരുണമായകിടപ്പുകണ്ടും
ഒന്നല്ലിനാമയി? സഹോദരമല്ലി?പൂവേ!
ഒന്നല്ലികയ്യിഹരചിച്ചതുനമ്മയെല്ലാം?
9ഇന്നീവിധംഗതിനിനക്കയി! പോകുപിന്നൊ-
ന്നൊന്നായ്ത്തുടൎന്നുവരുമാവഴിഞങ്ങളെല്ലാം.
ഒന്നിന്നുമില്ലനില, യുന്നതമായകുന്നു
മെന്നല്ലയാഴിയുമൊരിക്കൽനശിക്കുമോൎത്താൽ
10അംഭോജബന്ധുവിത! നിന്നവശിഷ്ടകാന്തി-
സമ്പത്തെടുപ്പതിനണഞ്ഞുകരങ്ങൾനീട്ടി;
ജൃംഭിച്ചസൗരഭമിതാകവരുന്നുവായു,
സംപൂർണ്ണമായഹഹനിന്നുടെദായഭാവം
11ഉല്പന്നമായതുനശിക്കു, മണുക്കൾനിൽക്കു,-
മുല്പന്നനാമുടൽവെടിഞ്ഞൊരുദേഹിവീണ്ടും;
ഉല്പത്തികൎമ്മഗതിപോലെവരുംജഗത്തിൽ
കല്പിച്ചിടുന്നിവിടെയിങ്ങിനെയാഗമങ്ങൾ.

"https://ml.wikisource.org/w/index.php?title=താൾ:Padya_padavali_7_1920.pdf/68&oldid=205410" എന്ന താളിൽനിന്ന് ശേഖരിച്ചത്