ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൯൬
പദ്യപാഠാവലി-ഏഴാംഭാഗം

ദമം,ശമം,ക്ഷമ,ധൃതി,ധൎമ്മം,സത്യം,പരാക്രമം
മന്നോർഗുണങ്ങൾരാജാവേ! ദണ്ഡവുംസാപരാധരിൽ
അഗുണങ്ങളുമഗ്ര്യംനിന്നാഭിജാത്യവുമോൎത്തുപോയ്
താരതീരെത്തടുത്തിട്ടുസുഗ്രീവനോടെതിൎത്തുപോയ്
മറ്റൊരാളിടഞ്ഞേറ്റുപോരുമെന്നോടുപോരിടാ
എന്നെന്റെയുള്ളിൽതോന്നിപ്പോയ് നിന്നെകാണാതിരിക്കവെ
ആഹിതാത്മാവുനീധൎമ്മനാട്യക്കാരനധാൎമ്മികൻ
പാപിപുൽമൂടിയകിണർപോലാണെന്നോൎത്തതില്ലഞാൻ
നിൻനാട്ടിലോപുരിയിലോഞാൻചെയ്യാറില്ലുപദ്രവം
നിന്ദിച്ചീടുമാറുമില്ലങ്ങേ,ത്തെറ്റെന്യേകൊൽവതെന്തുവാൻ
എന്നുംകായ്കനിയുംതിന്നുകാടുചുറ്റുംകുരങ്ങനായ്
നേൎത്തിങ്ങുപൊരുതാത്തോനായന്യനോടേറ്റൊരെന്നെനീ
ധൎമ്മചിഹ്നവുമിന്നങ്ങയ്ക്കുണ്ടുകാണുന്നുമന്നവാ!
ക്ഷത്രവംശജനായ്ശാസ്ത്രവിത്താമേവനസംശയം
ധൎമ്മംനടിച്ചുപായത്തിലുഗ്രൎകമ്മംനടത്തിടും
രാമ! രാജകുലോൽഭൂതൻധൎമ്മവാനെന്നുവിശ്രുതൻ
സൗമ്യവേഷംപെടുംക്രൂരനായ് നടക്കുന്നതെന്തുനീ?
ഞങ്ങൾകാടാൎന്നജന്തുക്കൾ,രാമ! കായ്കനിതിന്നുവോർ
ഇതുഞങ്ങടെമട്ടത്രേ,മനുഷ്യനരചൻഭവാൻ
ഭൂമിയുംവെള്ളിയുംപൊന്നുംകലഹത്തിനുകാരണം
അതിലെന്തിൽക്കൊതിനിനക്കെന്റെകായ്കളിലോവനെ?
നയംവിനയമീരണ്ടുംനിഗ്രഹാനുഗ്രഹങ്ങളും
അമിശ്രമാംരാജമുറ,തന്നിഷ്ടംചെയ്യൊലാനൃപൻ
നീയോതന്നിഷ്ടമേചെയ്വോൻ,ക്രോധവാനെതിവിട്ടവൻ
മിശ്രരാജമുറക്കാരൻവില്ലേശരണമായവൻ

"https://ml.wikisource.org/w/index.php?title=താൾ:Padya_padavali_7_1920.pdf/70&oldid=205705" എന്ന താളിൽനിന്ന് ശേഖരിച്ചത്