ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൧൦൧
കാരുണ്യം

5എന്നാലതിന്നുള്ളധികാരമെല്ലാം
ദയയ്ക്കുകീഴായ്‌മരുവുന്നതത്രെ;
ഈശാങ്കമാമായതുഭൂപഹൃത്തിൽ
സാമ്രാജ്യമേറ്റിട്ടു വസിച്ചിടുന്നു.

6പാരുഷ്യമേറീടിനനീതിതന്നെ-
കൃപാമൃതത്താൽമൃദുവാക്കിയെന്നാൽ
മനുഷ്യനുള്ളോരധികാരമപ്പോ-
ളീശാധികാരത്തിനടുത്തുനിൽക്കും.

7ന്യായത്തിനാൽകേവലമത്രനമ്മി-
ലൊരുത്തനുമുക്തിലഭിക്കയില്ല.
കാരുണ്യമുണ്ടാകണമെന്നുനിത്യം
നാമീശനോടൎത്ഥനചെയ്‍വതില്ലേ?

8ഈശന്നുനമ്മിൽകൃപവേണമെന്നു
നമുക്കുമോഹംവളരുന്നുവെങ്കിൽ
മോശംവരാതന്യജനങ്ങളോടു
നമുക്കുമുള്ളിൽകൃപതോന്നിടേണം

ഷേക്സ്പിയരുടെ ഒരു നാടകത്തിൽ നിന്നു തർജിമ.

കേ, സി, കേശവപിള്ള


"https://ml.wikisource.org/w/index.php?title=താൾ:Padya_padavali_7_1920.pdf/75&oldid=205967" എന്ന താളിൽനിന്ന് ശേഖരിച്ചത്