ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൧൦൫
ഇൻഡ്യാസാമ്രാജ്യത്തിന്റെ ഭാഗ്യപട്ടയം

 3 കാനിംഗവീരനധിഭൎത്തൃപദേനിയുക്തൻ
 താനങ്ങുവാഴ്കവഴിപോൽപ്രതിരാജനായി
 നാനാധികാരമെഴുമന്യരുമസ്മദീയ-
 സ്ഥാനാജ്ഞപോലെനിജവൃത്തികൾചെയ്തുകൊൾക
 4 സാമന്തഭൂപതികൾ നമ്മൊടു സഖ്യമാൎന്നോ
 രാത്മീയവൃത്തിയെനടത്തുകമുൻപിലെപ്പോൽ,
 നാമുംചിരപ്രണയമുള്ളൊരവൎക്കുവേണ്ടി
 പ്രേമാനുവൃത്തിവഴിപോൽനിറവേറ്റുമെന്നും.
 5 രാജ്യംഹരിപ്പതിനുവാഞ്ഛയൊടേനൃപന്മാർ
 തമ്മിൽപിണങ്ങിടുകിലായതുനാംസഹിക്കാ;
 നാമന്യലക്ഷ്മിയെഹരിക്കയുമില്ല, ഭൂമി
 കാമംചതിച്ചിടുകയില്ലകദാപിനമ്മെ
 6 നൂനംനരേശരുടെയന്യരുടേയുമോരോ-
 സ്ഥാനാഭിമാനബിരുദാദിഹരിച്ചിടാ നാം,
 ഭൂവിന്നുനിത്യശമസാധ്യസമൃദ്ധിമേന്മേൽ,
 താവുന്നതിന്നുനിനവിങ്ങനിശംഭവിക്കും.
 7 ആംഗ്ലേയരാംപ്രജകളെപരിരക്ഷചെയ്‌വാൻ
 യാതൊന്നുനമ്മെനയമോടുനയിച്ചിടുന്നു
 ചൊൽക്കൊണ്ടൊരക്കടമതാനിഹഭാരതീയ
 സംരക്ഷണയ്ക്കുമിനി, നമ്മെനയിച്ചിടട്ടേ.
 8 കൃസ്തീയമായമതമാണുധരിപ്പതീനാ-
 മെന്നാലുമന്യമതനിന്ദവഹിച്ചിടാനാം
 സന്മാൎഗ്ഗവൃത്തികടെവൈദികമായിടുന്നോ-
 രാചാരരീതിയിൽ നമുക്കിഹമൗനമത്രേ

"https://ml.wikisource.org/w/index.php?title=താൾ:Padya_padavali_7_1920.pdf/79&oldid=206608" എന്ന താളിൽനിന്ന് ശേഖരിച്ചത്