ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൧൧൫
ശ്രീരാമസന്ദർശനം

തത്രൈവ ചെന്നനേരത്തു കാണായ്‌വന്നി-
തത്യത്ഭുതമായ രാമചന്ദ്രാശ്രമം
പുഷ്പഫലദലപൂൎണ്ണവല്ലീതരു-
ശഷ്പരമണീയകാനനമണ്ഡലേ
ആമ്രകദളീബകുളപനസ.... -
ളാമ്രാതകാൎജ്ജുനനാഗപുന്നാഗങ്ങൾ
കേരപൂഗങ്ങളും കോവിദാരങ്ങളു-
മേരണ്ഡചമ്പകാശോകതാലങ്ങളും
മാലതീജാതിപ്രമുഖലതാവലി-
ശാലികളായ തമാലസാലങ്ങളും
ഭൃംഗാദിനാനാവിഹംഗനാദങ്ങളും
തുംഗമതംഗജവീരപ്ലവംഗക-
രംഗാദിനാനാമൃഗവ്രാതലീലയും.
ഭംഗ്യാസമാലോക്യദൂരേ ഭരതനും
വൃക്ഷാഗ്രസംലഗ്നവൽക്കലാലംകൃതം
പുഷ്കരാക്ഷാശ്രമംഭക്ത്യാ വണങ്ങിനാൻ.
ഭാഗ്യവാനായ ഭരതനതുനേരം
മാൎഗ്ഗരജസിപതിഞ്ഞു കാണായ്‌വന്നു
സീതാരഘുനാഥപാദാരവിന്ദങ്ങൾ
നൂതനമായതിശോഭനം പാവനം
അംകുശാബ്ജധ്വജവജ്രമത്സ്യാദികൊ-
ണ്ടങ്കിതം മംഗലമാനന്ദമഗ്നനായ്
വീണുരുണ്ടും പണിഞ്ഞുംകരഞ്ഞുംതദാ
രേണുതൻ മൌലിയിൽ കോരിയിട്ടീടിനാൻ.
ധന്യോഹമിന്നഹോ! ധന്യോഹമിന്നഹോ!
മുന്നംമയാകൃതം പുണ്യപൂരം പരം.

"https://ml.wikisource.org/w/index.php?title=താൾ:Padya_padavali_7_1920.pdf/83&oldid=208056" എന്ന താളിൽനിന്ന് ശേഖരിച്ചത്