ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൧൧൯
കാമിനിമൂലം കലഹശാന്തി

8പാരിൽപുകൾപ്പൊലിമപൊങ്ങിയ മാപ്പിളയ്ക്കു
പോരിൽപ്പെടുന്നൊരുമിടുക്കു മുറയ്ക്കു കാണ്മാൻ
നേരിട്ടിടുന്ന കൊതിയാലൊരു തെല്ലുനേരം
നേരിട്ടു നിന്നുകളിയായമർചെയ്തകോമൻ
9ഊക്കോടൊതുക്കിയമർചെയ്തളവാമരയ്ക്കാ-
ൎക്കുൾക്കൊണ്ടുതള്ളലൊരുതെല്ലതുകണ്ടനേരം
ചൊൽക്കൊണ്ട കോമനുടെ കണ്ണിണയോടുകൂടെ
യക്കൊണ്ടൽനേർനിറമെഴുന്നൊരുവാൾചുവന്നു.
10കണ്ണിൽ കവിഞ്ഞിടുമടുപ്പമെഴുന്നുകോമ-
നുണ്ണിക്കെഴും ചൊടിയിലിന്നിതുപോലെയായാൽ
എന്നിൽക്കളിയ്ക്കുമവനുള്ളനിയെന്നുചോര-
തന്നിൽക്കുളിപ്പതിനുവാളുടനെതുടങ്ങി.
11ഈമട്ടിലായൊരരനാഴികയാമരയ്ക്കാർ
കോമന്റെ വാൾക്കു ചുടുചോരകൊടുത്തുപിന്നെ
കാർമങ്ങിടുംകഴലിയായെഴുമുണ്ണികാൺകെ-
ക്കേമത്തമറ്റതലയറ്റുനിലത്തുവീണു.
12മോടിയ്ക്കുചേരുമുടലിന്നുകുറച്ചുകോറൽ
കൂടിക്കരുത്തുടയകോമനുപറ്റിയില്ല.
പേടിച്ചുമാപ്പിളകളോടുകിലുംവെളിച്ച-
പ്പാടിൻചതിത്തലയറുത്തിതുപോയപോക്കിൽ
13പറ്റീലെനിക്കൊരുപരുക്കുപയറ്റിലൊന്നും
തെറ്റീല,ചോരയിതുകാണുവതെന്റെയല്ല,
തോറ്റീടുകില്ലിവനൊരൻപതുപേർമരയ്ക്കാ-
രേറ്റീടിലെന്നടവിലുണ്ണിയെനോക്കികോമൻ.


"https://ml.wikisource.org/w/index.php?title=താൾ:Padya_padavali_7_1920.pdf/87&oldid=208868" എന്ന താളിൽനിന്ന് ശേഖരിച്ചത്