ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൧൪൦
പദ്യപാഠാവലി-ഏഴാംഭാഗം

സംഭ്രമത്തോടുകൂടക്കൎമ്മമെന്നുറച്ചവൻ
പാനീയംകോരിക്കുടിച്ചീടുവാൻതുടങ്ങുമ്പോൾ
പാനീയംകുടിക്കൊലായെന്നൊരുമൊഴികേട്ടു
എന്തിതിൻമൂലമെന്നു തണ്ണീരു കളഞ്ഞവ-
നന്തമാനോക്കുന്നേരംകാണായിപക്ഷിതന്നെ
ആരുനീയെന്തുതണ്ണീർ കുടിപ്പാനരുതായ്ക
നേരെചൊല്ലെന്നുധൎമ്മനന്ദനൻചോദിച്ചപ്പോൾ
ഞാനൊരുയക്ഷനെന്റെചോദ്യങ്ങളെല്ലാറ്റിനും
ജ്ഞാനിയായുള്ള ഭവാനുത്തരംപറയണം
ധൎമ്മജനതുകേട്ടുചൊല്ലുകയെങ്കിലെന്നാൻ
ചോദ്യങ്ങളെല്ലാംപരിഹരിച്ചുനൃപതിയു-
മാസ്ഥയാതെളിഞ്ഞിത്രധൎമ്മരാജനുമപ്പോൾ
ധൎമ്മനിഷ്ഠകൾക്കുനീമുൻപനെന്നതുനൂനം
നിൎമ്മലനായഭവാനിനിയുണ്ടൊന്നുംവേണ്ടു
നാൽവരിലൊരുവനെജീവിപ്പിച്ചീടുവൻഞാ-
നേവനെവേണ്ടതെന്നുചൊല്ലിക്കൊള്ളുകവേണ്ടു
എങ്കിലോനകുലനെവേണ്ടതെന്നിതുനൃപൻ
ശങ്കകൂടാതെചൊന്നനേരത്തുധൎമ്മരാജൻ
എത്രയുംതെളിഞ്ഞിതുസൂക്ഷ്മധർമ്മത്തെപ്പാൎത്തു
പ്രീത്യാസത്വരംപിന്നെപ്രത്യക്ഷവേഷത്തോടെ
തന്നുടെപരമാർത്ഥമൊക്കവേഅറിയിച്ചു
നിന്നുടെയനുജന്മാരേവരുംജീവിക്കെന്നാൻ
നിന്നുടെമാതാവുതാൻപെറ്റുള്ളസഹജന്മാർ
മന്നവപരാക്രമമാദ്യഖിലഗുണമേദാർ
ശത്രുസംഹാരത്തിനുശക്തന്മാരത്രയുമ-

"https://ml.wikisource.org/w/index.php?title=താൾ:Padya_padavali_7_1920.pdf/92&oldid=209988" എന്ന താളിൽനിന്ന് ശേഖരിച്ചത്