ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

3 കെണിയിൽ പെട്ട മാമ്പേട അഥവാ ജീവകാരുണ്യം. കഷ്ടമേ വനവേടവലയ്ക്കകം പെട്ടു കേഴുന്ന മാനൊന്നിതാ പേടിയില്ലാതെ പച്ചിളം പുല്ലു തി- ന്നോടിച്ചാടി നടന്ന മാമ്പേടയെ, കാരിരുമ്പിനോടോത്ത കരളുള്ള കാട്ടുവേട,നീ വേദന കൊള്ളിപ്പൂ! സാധുവാമൊരുജീവിക്കു ലോകത്തി- ലേതിലും വിലയേറിയ ജീവനെ, കണ്ടുകൊൾക! ഹരിപ്പതു മാനുഷൻ രണ്ടു നാലു നിമിഷം രസിക്കുവാൻ !മഞ്ജുളമായ മാനിന്റെ ചാരത്തു മഞ്ഞച്ചീവരം പൂണ്ടൊരാളെത്തുന്നു സ്നേഹമൂറും മിഴികൊണ്ടു മാനിന്റെ മോഹനമേനിയാകേയുഴിയുന്നു ചാരുചെങ്കോൽ ധരിക്കേണ്ട തൃക്കൈയിൽ ചട്ടിയേന്തിയ ദേവ, നമസ്കാരം!

"https://ml.wikisource.org/w/index.php?title=താൾ:Padyatharavali_-_Bhagam_3_Nalam_Pathipp.pdf/11&oldid=219634" എന്ന താളിൽനിന്ന് ശേഖരിച്ചത്