ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
-12-
നമ്മുടെ ജീവകാരുണ്യ വാരിധി
നൻമൃഗത്തെയഴിച്ചുടൻ വിട്ടിതു!
കുരമ്പാശു തൊട്ടടുത്തെത്തിനാൻ
ക്രൂരത മേനിപൂണ്ടൊരു കാട്ടാളൻ.
മാനിനെ വിട്ടകോപത്താലാത്തിരു-
മേനിയെ ശ്ശരലാക്കാക്കി നിൽക്കവേ,
വില്ലുമമ്പുമങ്ങൂർന്നു വീണൂ; പദ-
പല്ലവാന്തികേ താണൂ തലയുമേ;
വേടനാദ്ദേവ വൈഭവം കൊണ്ടുതൻ-
മൂടൽ നീങ്ങി'യഹിംസ'യെക്കൈക്കൊണ്ടു!
ജീവകാരുണ്യ ബീജം മുളപ്പിച്ചു
കേവലം തരിശായ തന്നുള്ളിലും.
ആടിനെ കൊന്ന പാപക്കൊടുമയാ-
ലാരുമോഹിച്ചു പുണ്യത്തെ നേടുവാൻ?
ആ മഹീപാല സന്നിധി തന്നിലി-
പ്രേമകാരുണ്യ മൂർത്തി താനല്ലയോ?
മുത്തുമാല കളിക്കേണ്ട തൻകണ്ഠം
കത്തിവെപ്പാൻ കുനിഞ്ഞു കാണിച്ചതും;
ആ വിധം ദയാസിന്ധുക്കളാകുവിൻ!
പാവന ശീലരാകുവിൻ ബാലരേ!
(സ്വ:)