ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
-14-
പാണികൾകൊണ്ടു നമ്മെത്താണുതൊഴുതുകൊണ്ടു കേണുകിടന്നിടാതെ വാണുനീയെങ്കിൽ നല്ല
ചോറും കറിയും പുളിഞ്ചാറും കാച്ചിയമോരും
ആറുന്നതിനുമുമ്പേ കൂറുള്ള ഞാൻ തരുവൻ മണ്ഡോദരിയെന്നൊരു പെണ്ണുനിനക്കുണ്ടെന്നു
മന്നിടം തന്നിൽബഹു പെണ്ണുങ്ങൾ ചൊല്ലിക്കേട്ടു സന്ദേഹമൊന്നുണ്ടതു നിന്നോടു ചോദിക്കുന്നു
ഒന്നേ അവൾക്കു മുഖമുള്ളെന്നുകേട്ടു ഞങ്ങൾ
ഒന്നല്ലമുഖം നിനക്കഞ്ചുമഞ്ചുമുണ്ടല്ലൊ. "
കാൎത്തവീൎയ്യജ്ഞന വിജയം
കുഞ്ചൻ നമ്പ്യാർ
——————