ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
വൈരസേനിക്കുമങ്ങേയറ്റം വൈരമെങ്കൽ വരുമെന്നാൽ സ്വൈര്യവും പോയ് മമരാജ സേവയും പൊങ്ങീ ഭോഷനെന്നു ജനമെല്ലാം ഘോഷമങ്ങു തുടങ്ങീടും ശേഷമെന്തൊന്നുരിയിടുന്നേഷ ഞാനിപ്പോൾ ഇപ്രകാരമനർത്ഥം വന്നുൽഭവിയ്ക്കു മിവയെല്ലാം ഉല്പലാക്ഷി നിനച്ചല്ലോ മടിക്കുന്നു ഞാൻ. കണ്ടുകണ്ടങ്ങിരിക്കുന്ന കുണ്ടിലങ്ങു വൃഥാ ചെന്നു കണ്ടിവാർ കേശി, ചാടീടുന്നെന്തിനയ്യോ ഞാൻ