ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
-20-
8.നക്ഷത്രം
_________

സൂര്യൻ പടിഞ്ഞാറു പതിച്ച നേരം
തെറിച്ച വെള്ളിച്ചെറുതുണ്ടു പോലെ, വാനിൽത്തിളങ്ങും തെളി താരമേ, നീ
വെളിച്ചമെങ്ങും വിതറുന്നു നീളെ;

നക്ഷത്രമേ, മിന്നിമിനുങ്ങി രണ്ടു-
പക്ഷങ്ങൾ പൂണ്ടൊന്നു പറന്നിടാമോ? വൃക്ഷത്തലപ്പിൽക്കുറെ വിശ്രമിച്ചു
സാക്ഷാൽ സ്വരൂപം വെളിവാക്കുമോ നീ?

ആലംബമില്ലാതണി വിണ്ടലത്തിൽ
നിരത്തി താരക്കതിർ മാല നീളെ
താഴത്തുവീഴാതതു താങ്ങിനിൽക്കും
അദൃശ്യശക്തിക്കു തൊഴാം, തൊഴാം നാം.

സ്വ.


"https://ml.wikisource.org/w/index.php?title=താൾ:Padyatharavali_-_Bhagam_3_Nalam_Pathipp.pdf/20&oldid=219917" എന്ന താളിൽനിന്ന് ശേഖരിച്ചത്