ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
23
കാളിയമർദ്ദനം.
ןן

കുന്നിനേക്കാൾ ഗുരുത്വമേറുന്ന മു-കുന്ദന്റെ കായമതി-ലുടൻ ചെന്നങ്ങു വീണൊരു നേരത്തു തീരത്തു ചെന്നങ്ങു കേറി വെള്ളം. രണ്ടാമതുമതുപോലെ മരത്തിന്റെ മണ്ടയിലേറിച്ചെന്നു പുതു കൊണ്ടലണി നിറങ്കൊണ്ടു പിടിച്ചായം കൊണ്ടേ കുതിച്ചുചാടി. പിന്നെയും പിന്നെയും മുന്നമതാം മരം തന്നിൽ കരേറിയുടൻ നന്ദ- നന്ദനൻ മാർത്താണ്ഡ നന്ദിനീതോയത്തിൽ ചെന്നാശു ചാടീടിനാൻ. ആറു കലങ്ങി മറിഞ്ഞു കരകളിൽ കേറിയലഞ്ഞിടുന്ന തണ്ണി- നീരിൽ മറഞ്ഞും തുഴഞ്ഞും തുടിച്ചുമാ- ദ്ധീരൻ കളിച്ചു പാരം.

കാളിയമർദ്ദനം കൈകൊട്ടിക്കളിപ്പാട്ട്. ഒറവങ്കര രാജാ.

"https://ml.wikisource.org/w/index.php?title=താൾ:Padyatharavali_-_Bhagam_3_Nalam_Pathipp.pdf/23&oldid=219861" എന്ന താളിൽനിന്ന് ശേഖരിച്ചത്