ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
30 13. നാരദൻ.
ശാരദചന്ദ്രനുദിച്ചു പൊങ്ങുന്നിതോ? ക്ഷീരാബ്ധി താനേയുയർന്നു കാണുന്നിതോ? ഐരാവതം വന്നിറങ്ങിത്തുടങ്ങിതോ? ഹാരങ്ങൾ പൊരിച്ചൊരിഞ്ഞു തുടങ്ങിതോ? ചാരുഗംഗാജലം താനേ വരുന്നിതോ?
താരങ്ങളെല്ലാം പൊഴിഞ്ഞു കാണുന്നതോ? വീരനാം ബാലനിവ്വണ്ണം നിരൂപിച്ചു ദൂരവേ മേല്പോട്ടു നോക്കി നിൽക്കും വിധൗ, ചാരത്തു കാണായി വീണയും കൈക്കൊണ്ടു നാരദമാമുനി മെല്ലെ വരുന്നതും.
ഇത്തരം നല്ല തിരുനാമമെപ്പൊഴും ഭക്തിയോടേ വീണ കൊണ്ടുഘോഷിക്കയും ചിത്തം തെളിഞ്ഞങ്ങു മൂന്നു ലോകത്തിലും നിത്യം നടന്നു ദിവസം കഴിക്കയും
അമ്മുനിപുംഗവൻ കണ്ട ജനങ്ങളെ ത്തമ്മിൽ പിണക്കിച്ചമച്ചു രസിക്കയും കണ്ടവരെക്കൊണ്ടു ചെണ്ട കൊട്ടിക്കയും,