ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
-34-
15. പനിനീർ പൂവ്.


നലമോടു വിരിഞ്ഞ നിർമ്മലേ, നിൻ-
നിലയും, നന്മണവും മനോജ്ഞമല്ലോ.
പുലർവേളയിൽ നിന്റെ കൊച്ചു ജന്മം
മലരേ, മർത്ത്യർ കൊതിച്ചു പോയിരിക്കാം

വരിവണ്ടുകളാർത്തു വന്നു മുള്ളിൽ
ച്ചെറു നീലച്ചിറകല്പമായ് മുറിഞ്ഞാൽ
മലരേ, മുറിയട്ടെ, മേന്മ നേടാൻ
പല കഷ്ടങ്ങൾ സഹിക്കതന്നെ വേണം.

കുളിർ പുഞ്ചിരിയും ചൊരിഞ്ഞു പൂവേ,
തളിരിൻ ലാളനമേറ്റു നിൽക്കവേ, നീ,
അഴകോർത്തു പറിച്ചെടുക്കുവാൻ മേ
കഴിവില്ലാതെ കരം പരുങ്ങിടുന്നു.

(സ്വ)


"https://ml.wikisource.org/w/index.php?title=താൾ:Padyatharavali_-_Bhagam_3_Nalam_Pathipp.pdf/34&oldid=220517" എന്ന താളിൽനിന്ന് ശേഖരിച്ചത്