ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
35
16. കവി വാക്യങ്ങൾ
(ഉദ്ധരണം)
യത്നം.
_________
തുടങ്ങിടും കാര്യമതിങ്കലേതും
മുടങ്ങിടാതെ നിരൂപിച്ച പോലെ;
ദൃഢം മഹാനിഷ്ഠയൊടും നടപ്പോ-
ർക്കുടൻ മഹാത്മൻ! പറകെന്തസാധ്യം?
മഹാകവി കുഞ്ഞിക്കുട്ടൻ തമ്പുരാൻ
മാനം.
_______
മനുഷ്യന്നുചിതമായ ഭൂഷണം
മാന്നമെന്നതിഹ സർവ്വസമ്മതം;
മാനഹാനിയൊടു മേവിടുന്നവൻ
മനുഷാധരമരിലഗ്ര ഗണ്യനാം.
...
സുഖദുഃഖങ്ങൾ.
______________
കുഴിയുണ്ടാകും കുന്നിനു,
നിഴലുണ്ടാകും വിളക്കിനവ്വണ്ണം
മഴയുണ്ടാകും വെയിലി-
ന്നഴലുണ്ടാകും സുഖത്തിനും പിറകെ.
കെ.സി കേശവപ്പിള്ള
ഏഷണി.
_________
ഏഷണിക്കാരനാം പാമ്പിൻ
വിഷം വിഷമമെത്രയും.
കടിക്കുമൊരുവൻ കാതിൽ
മുടിയും മറ്റൊരാളുടൻ.
എ. ആർ രാജരാജവർമ്മ കോയിത്തമ്പുരാൻ