ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
-37-
17. ഉപായവും അപായവും.
ഒരുവൻതരത്തിലൊരുപായമോൎക്കവേ
നിരുപിക്കവേണമതിനുള്ളപായവും.
വരുമല്ലയെങ്കിലരിയോരനൎത്ഥമി-
ന്നൊരുവാൎത്തത ഞാനതിനുദാഹരിക്കുവൻ.
ഒരു മാമരമേറിവാണു പ-
ണ്ടൊരുകൊക്ക;ങ്ങവനുള്ള പത്നിയാൾ
പെറുമണ്ഡമശേഷമാശു വ-
ന്നൊരുസൎപ്പം പതിവായ്വിഴുങ്ങിനാൻ.
ഒരുനാളഴലാൎന്നു കൊക്കു ചെ-
ന്നൊരുപൊയ്കയ്ക്കരികത്തിരിക്കവേ,
ഒരു ഞണ്ടവനുള്ള തോഴനെ-
'ന്തൊരുമാലങ്ങിനിയെന്നു' ചോദ്യമായ്.
ഉരഗം നിജമക്കളെച്ചിരാ-
ലിരയാക്കിക്കളയുന്ന ദുൎവ്വിധം
കരൾ വെന്ത ബകം കഥിയെക്ക ഞ-
ണ്ടുരചെയ്താനൊരുപായ മിങ്ങനെ:-
വരകീരിയെഴുന്ന പൊത്തിൽ നി-
ന്നുരഗത്തിൻ മടയോളമൊക്കയും
പരൽമീൻ നിര ചിന്നിയിട്ടുതൻ-
മരമേറിസ്സസുഖം വസിക്ക നീ.