ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
---41---
19. മാതൃവാത്സല്യം.
--------
(രാജദ്രോഹിയായ രാമനാമഠം പിള്ള തിരുവിതാംകൂർ രാജകുമാര
ന്മാരെ ഉപായത്തിൽ കൊണ്ടുപോയി കുളത്തിൽ മുക്കിക്കൊന്ന ഘട്ടത്തിൽ ഉമയമ്മറാണി വിലപിക്കുന്നതു്.)
"മണിയേഴുകഴിഞ്ഞു; മോശമി
പ്പണി പാൽക്കഞ്ഞി തണുത്തു ചീത്തയായ്!!
മണിയുണ്ണികളെങ്ങു;നിങ്ങളെ-
കണികാണാതെയിരിപ്പതെങ്ങനെ?
മതിയെന്തു കുറുമ്പി, തെങ്ങുവാൻ
ചതിയിൽപ്പോയ് മറയുന്നു മക്കളേ?
ഗതികെട്ടു തിരഞ്ഞു തള്ള; സ-
മ്പ്രതി വന്നയൊടൊരുമ്മ നൾകുവിൻ
അരുതിങ്ങിനെ ജാലവിദ്യ,
ന്നരുമപ്പെട്ട കിടാങ്ങളല്ലയോ?
വരുവിൻ മടിവിട്ടടുക്കൽ; ഞാൻ
തരുവൻ വേണ്ടതു; തൎക്കമെന്നിതിൽ.
ഇതുനാൾബത! ശയ്യയിൽ കിട-
ന്നതുപോൽ തോന്നുവതില്ല കുട്ടികൾ
പുതു വിരിഞ്ഞു കാ
ണ്മതുമില്ലീശ്വര! ചെയ് വതെന്തു ഞാൻ?
- * *