ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഹുതാശനൻ കെ കഴുകുന്നതിന്നോ സരിത്തിലിദ്ദർഭ പിടിച്ചിറങ്ങി! () രണ്ടാമൻ:-- ഇതാ, ഇതാ, നിളമുള്ള കുശവൽക്കലംവഴി മരത്തിൽ- നിന്നു മരമാർന്നു തീ, നാളമേറ്റുടനുരിഞ്ഞുവീഴ്വിതു പഴുത്ത പോലെ കദളീഫലം; ചോടെരിഞ്ഞു സുചിരാൽ വിഴുന്നു തനതഗ്ര- സീമ്നി വലുതായ തേൻ- കൂടെഴുന്നൊരു കരിമ്പനത്തരു മഹേശ്വ- രൻറെ മഴു പോലവേ. () മൂന്നാമൻ:-- ഹാ, സജ്ജനത്തിൻറെ കോപം പോ ലെ, അഗ്നിഭഗവാൻ കത്തിയടങ്ങി. ഇതാ, കഴിഞ്ഞൂ വിറകന്നമൂലം ഹുതാശനന്നേറ്റു ബലപ്രണാശം: ഉദാരശീലന്നു ധനാത്യയത്താൽ പ്രദാനശക്തിക്ഷയമെന്നപോലേ. () പൊന്ത = ചെറുവള്ളിക്കെട്ട്. മൊന്ത എന്നുചിലർ. സരിത്ത് = നദി, കുശവൽക്കലം = ദർഭകളും മരവരികളും. നാളം = തീ ജ്വാല. അഗ്രസീമ്നി = മുകളിൽ. ഉദാരശീലൻ = ദാനശീലൻ. ധനാത്യയം = മുതൽ

നാശം.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pancharathram_Nadakam_1928.pdf/11&oldid=207894" എന്ന താളിൽനിന്ന് ശേഖരിച്ചത്