ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ബാലസ്നേഹവശാൽ,ക്കുട്ടി പോയോരബല പോലവേ. ഒന്നാമൻ:-- അതു പറഞ്ഞതു ശരിയാണ്'. പച്ചപ്പുല്ലിലൊതുങ്ങിനിന്നു കുറുതായ്- ശ്ശോഷിച്ചിട്ടും ദർഭ ചേ- ർന്നിച്ചക്രേശ്വരധർമ്മവണ്ടിയെരിയി- പ്പാനുദ്യതൻ പാവകൻ; കാറ്റേറ്റിട്ടു പടർന്നുകത്തിയഥ ത- ച്ചക്രത്തിലെത്തി ക്രമാൽ, ചുറ്റിന്മേലൊരു മണ്ഡലാകൃതിയിലായ നേടുന്നു സൂർയ്യാഭയെ. (ൻ) രണ്ടാമൻ:--ഇതാ, മറെറാന്നു നോക്കു. പുറ്റിങ്കൽനിന്നഗ്നിഭയത്തൊടഞ്ചു സർപ്പങ്ങൾ, രന്ധ്രങ്ങളിലൂടെയൊപ്പം പുറത്തിറങ്ങുന്നു: മൃതൻറെ മെയ്യിൽ നിന്നൊപ്പമഞ്ചിന്ദ്രിയമെന്നപോലെ. () മൂന്നാമൻ:- ഇതാ, നിങ്ങൾ മറെറാന്നു നോക്കുവിൻ. മരുത്തിനോടൊത്തിളകും മഖാഗ്നി മരത്തിനൊത്തിയരിച്ചിടുമ്പോൾ

ന്. ചക്രേശ്വരൻ = രാജാവ്. ധർമ്മവണ്ടി = യജ്ഞശകടം.

മണ്ഡലാകൃതി = വട്ടമൊത്ത വടിവ്, സൂർയ്യാഭയെ നേടുന്നു = സൂർയ്യനെപ്പോലെയായിത്തീരുന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pancharathram_Nadakam_1928.pdf/9&oldid=207892" എന്ന താളിൽനിന്ന് ശേഖരിച്ചത്