പുഷ്പം ഇപ്പോൾ ആശാൻറ നന്താവനത്തിലുണ്ടോ? "
ആശാൻ - ധാരാളം ഉണ്ട്. രാഘവനെപ്പോലെ ഒരു ബാലൻറെ സഹായം ഉണ്ടായാൽ നന്താവനം ഒരു നന്ദനവനമാക്കം."
"ആച്ചാ! -റോജ-റോജ!" എന്നു കൊഞ്ഞ പറഞ്ഞുകൊണ്ടു അണ്ണാവിയുടെ മകൾ മൈഥിലി ഒരു റോസാപൂവുമായി ഓടിച്ചാടിവന്നു. അവൾ അണ്ണാവിയുടെ മടിയിൽ കയറിയിരുന്നു രാഘവനെ കണ്ടിട്ട് "ഇതാരച്ചാ, ആയാന്റെ മോനോ?” എന്നു അവൾ ചോദിച്ചു.
അണ്ണാവി ചിരിച്ചു. മൈഥിലിയോടു തന്നെപ്പോലെ ആ വാൽസല്യം ആശാനും ഉണ്ടെന്നു അണ്ണാവിക്കു ബോദ്ധ്യമായിരുന്നു. എങ്കിലും, അവളുടെ കളിവചനം കേട്ടിട്ടു ആശാൻ ഗൗരവഭാവം കൈക്കൊൾകയാണ് ചെയ്തത്. അതുകണ്ടു അണ്ണാവി മൈഥിലിയോടു പറഞ്ഞു:- "നീ പോയി മാലകെട്ട് . ആശാനു മക്കളില്ലെന്നും നിനക്ക റിഞ്ഞുകൂടെ?"
മൈഥിലി - (അച്ഛന്റെ താടിയിൽ തടവിക്കൊണ്ട്)
“അച്ചാ റോജ എമ്പാടുപൂത്തു. അച്ഛനു വേണോ?" വേണമെന്നു അച്ഛൻ പറഞ്ഞില്ലെങ്കിലും വേണ മെന്നു തീർച്ചയാക്കിക്കൊണ്ടു മൈഥിലി അച്ഛൻറ മടിയിൽനിന്നു ഇറങ്ങി ഓടി.
ആശാൻ മൈഥിലി ഓടിപ്പോകുന്നതു നോക്കിക്കൊണ്ടു, കുളിർക്കെ ഒന്നു ചിരിച്ചിട്ടു പറഞ്ഞു:- “മൈഥിലി അണ്ണാവിയുടെ വാൽസല്യ ദേവതതന്നെ."
അണ്ണാ-- "അവളുടെ ഗുരുസ്ഥാനം ഞാൻ ആശാൻ തന്നെ നിശ്ചയിച്ചിരിക്കുകയാണ്. അവൾക്കും ആശാനും പൂക്കൾ വലിയ ഭ്രമമാണല്ലോ"