പ്പോഴാണു രാഘവനെ കണ്ടെത്തുവാനിടയായതു്.
ആശാന്റെ മകളുടെ മകനായ രാഘവൻ സ്വദേശത്തുള്ള ഒരു മലയാളം സ്കൂളിൽ യഥാകാലം ചേർന്നു നാലാം ക്ലാസ്സ് ജയിച്ചു. അഞ്ചാംക്ളാസ്സിൽ വായിച്ചു കൊണ്ടിരിക്കുമ്പോൾ അച്ഛനും അമ്മയും ഒരു സഹോദരിയും ഉണ്ടായിരുന്നവർ സംശയകരമായ വിധത്തിൽ മരണമടഞ്ഞു. തറവാടു വസ്തുവിന്റെ ആദായംകൊണ്ടു ആശാൻ ഭാൎയ്യക്കു സമ്പാദിച്ചുകൊടുത്ത വസ്തു ഒഴിപ്പിച്ചു തറവാട്ടിൽ ചേക്കണമെന്നും ത്രിവിക്രമൻ കൊടുത്ത കേസ് നടന്നുവരുമ്പോഴാണ് രാഘവൻ അമ്മയച്ഛന്മാരും സഹോദരിയും മരിച്ചത്. തൻമൂലം വ്യവഹാരം നടത്താൻ പ്രാപ്തരായ കക്ഷികൾ ഇല്ലെന്നുവരികയാൽ കേസ് ത്രിവിക്രമന് അനുകൂലമായി വിധിച്ചു. രാഘവനെ വീട്ടിൽ നിന്നു പുറത്താക്കി. അങ്ങനെ അനാഥനായിത്തന്ന രാഘവൻ സ്വദേശവാസം ആപൽകരമെന്നു സഹജമായ ജന്തുവാസനയാൽ തോന്നിയതു നിമിത്തം അവൻ സ്വദേശം വിട്ടു അലഞ്ഞുതിരിഞ്ഞു കർമ്മബന്ധത്താൽ ആശാൻ അടുക്കൽ വന്നുചേൎന്നു.
രാഘവനെ കണ്ടപ്പോൾ ആശാനു സന്ദേഹം ഉണ്ടായതായി പ്രസ്താവിച്ചിട്ടുണ്ടല്ലോ. രാഘവനുമായി അന്നു നടന്ന സംഭാഷണത്തിൽനിന്നു രാഘവൻ ആശാനും തമ്മിലുള്ള ബന്ധവും വീട്ടിലുണ്ടായ വ്യസനകരങ്ങളായ സംഭവങ്ങളും ആശാൻ പൂൎണ്ണമായി ഗ്രഹിച്ചു. രാഘവനു പ്രായപൂർത്തി വന്നിട്ടു വസ്തുക്കൾ തിരിച്ചുകിട്ടാൻ വ്യവഹാരം കൊടുക്കണമെന്നു ആശാനു ആദ്യം തോന്നിയെങ്കിലും, ആശാൻ ആശ്രമവും അതോടു ചേൎന്ന കുറെ സ്ഥലവും രാഘവൻ സമ്പാദ്യമാക്കിത്തീൎക്കാമെങ്കിൽ ആയതു പൊയ്പോയ വസ്തുക്കളേക്കാൾ രാഘവനു