തുലോം വിലയേറിയ സമ്പാദ്യമായിരിക്കുമെന്നു കരുതി, അതിനുള്ള ശ്രമവും രാഘവൻ വിദ്യാഭ്യാസവും ആശാൻ നിഷ്കർഷയോടുകൂടി നടത്തിത്തുടങ്ങി. ആശാൻ ഈ ശ്രമം നിറവേറി എന്നും, അതിന്നായി ചെയ്ത ശ്രമങ്ങളുടെ ഫലമായി രാമപുരംഗ്രാമ ത്തിൽ എത്രമാത്രം പരിഷ്കാരവും ഐശയാഭിവൃദ്ധിയും, ഉപരിയായി അഭിവൃദ്ധിക്കു സ്ഥിരമായ അടിസ്ഥാനവും ഉണ്ടായി എന്നു നാം അറിഞ്ഞല്ലോ. ആശാൻ ഒടുവിൽ ഷഷ്ടിപൂർത്തി കഴിഞ്ഞു സന്യാസിയായി പുറപ്പെട്ടത് സ്വകുടുംബ സ്ഥിതികൾ എങ്ങനെയിരിക്കുന്നുവെന്നും, ചടയൻ മതാവിനേയും സഹോദരിയേയും കണ്ടുപിടിക്കാൻ കഴിയുമോ എന്നു അന്വേഷിക്കാനുമായിരുന്നു. ഈ അന്വേഷണം രണ്ടും ആശാൻ നടത്തി സ്വകുടുംബം ത്രിവിക്രമൻ പരാക്രമത്തിൽ ക്ഷേമമായിത്തന്നെ നടത്തിയിരുന്നുവെങ്കിലും, അയാളുടെ പരാക്രമം പ്രശംസനീയമായിരുന്നില്ലെന്നു ആശാനു ബോദ്ധ്യപ്പെട്ടു. എങ്ങനെയെങ്കിലും കുടുംബം ക്ഷേമമായി കഴിഞ്ഞു കണ്ടതിലുള്ള തൃപ്തിയോടും ത്രിവിക്രമന്റെ നടപടികളിൽ അത്യപ്തിയോടും സ്വദേശത്തോടു അവസാന യാത്ര പറഞ്ഞു. രാഘവൻ ഒരു നല്ല നില പ്രാപിക്കാനുള്ള സ്ഥിരമായ അടിസ്ഥാനം ഉണ്ടായിക്കഴിഞ്ഞല്ലോ എന്നു ആശാൻ കൃതകൃത്യനായി. എങ്കിലും ലൗകിക കായ്യങ്ങളിൽ വിരക്തി തോന്നി ആത്മശാന്തിക്കുള്ള മാർഗ്ഗാന്വേഷണം ചെയ്തുകൊണ്ട് ആശാൻ രാമപുരത്തേയ്ക്കും മടങ്ങിവരാതെ, ഒരു സന്യാസിയായിത്തന്നെ വിദേശസഞ്ചാരം തുടങ്ങി. പല പുണ്യ സ്ഥലങ്ങളും സഞ്ചരിച്ചു കണ്ടശേഷം ആശാൻ രണ്ടാമത്തെ സ്വദേശമായ രാമപുരത്തിന്റേയും രാഘ
താൾ:Panchavadi-standard-5-1961.pdf/101
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
97