ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
7

ആശാൻ:- (പെട്ടെന്നു തിരിഞ്ഞു രാഘവനോടുചോദിച്ചു.) "രാഘവൻ എന്റെ കൂടെ താമസിക്കാമോ?"

ആശാനെക്കുറിച്ച് എന്തെന്നില്ലാത്ത ഒരു സ്നേഹം ഇതിനകം അവൻ മനസ്സിൽ ഉദിച്ചുകഴിഞ്ഞിരുന്നു. അതിനാൽ അവൻ ആശാൻ കൂടെ ചെല്ലാമെന്നു സമ്മതിച്ചു.

നാലഞ്ചു റോസാപ്പൂക്കളും ഒരു മാലയുമായി മൈഥിലി പിന്നെയും ഓടിച്ചാടിവന്നു. മാധവനും അവൻറ വാദ്ധ്യാക്കും ഓരോന്നു സമ്മാനിച്ചു. ഒരു റോസാപ്പൂ ആശാനും, ഒന്നു അണ്ണാവിക്കും കൊടുത്തുകൊണ്ടു്, ആശാൻ മടിയിൽ കയറി ഇരിപ്പായി. മൈഥിലിയുടെ കയ്യിലിരുന്ന പുഷ്പം നോക്കിയിട്ട് അണ്ണാവി പറഞ്ഞു. - "കള്ളീ! ഉള്ളതിൽ നല്ലതു നീ തന്നെ എടുത്തു!"

മൈഥിലി ചിരിച്ചു. സ്ഥലവും ആളുകളും പരിച യമില്ലാതിരുന്നതുകൊണ്ടു രാഘവൻ പരാധീനനായി നിൽക്കയായിരുന്നു. അവൻ നിലത്തു കിടന്ന ഒരു ചുള്ളിക്കമ്പ് കാലുകൊണ്ടു തപ്പിയെടുത്തു കൈകൊണ്ടു അതിന്റെ തോൽ നുള്ളി ഉരിച്ചു തുടങ്ങി.

മൈഥിലി - "അച്ചാ,ഞാനീ റോജായിൽ വാഴനാരുകെട്ടി ഇതു കഴുത്തിലിടട്ടെ?"

അണ്ണാ - "നീ എല്ലാ പേൎക്കും റോസാപ്പൂ സമ്മാനിച്ചല്ലോ. രാഘവനുകൂടി ഒന്നു കൊടുക്കാത്തതെന്തു്?"

മൈ - “ഏതു രാഘവനാ? ലയ്യാളോ? ഞാനോത്തില്ല. എന്റെ റോജാ അയാൾക്കു കൊടുക്കട്ടെ?"

രാഘവൻ കൈയിലിരുന്ന ചുള്ളിക്കമ്പു വളച്ചൊടിച്ചു. താനെന്തു ചെയ്യുന്നു എന്നും അവനു നിശ്ചയമില്ലായിരുന്നു. അവൻ കാലുകൊണ്ട് നിലത്തു വരച്ചു കുനിഞ്ഞു നിന്നിരുന്നു. മാലയുംകൊണ്ട് ചെന്ന മൈഥിലിയെ

"https://ml.wikisource.org/w/index.php?title=താൾ:Panchavadi-standard-5-1961.pdf/11&oldid=220344" എന്ന താളിൽനിന്ന് ശേഖരിച്ചത്